HOME
DETAILS

കാണികള്‍ തന്നെ താരങ്ങള്‍

  
backup
August 13, 2016 | 9:37 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


ആലപ്പുഴ: മണിക്കൂറുകള്‍ ക്ഷമയോടെ കാത്തിരുന്നാണ് ഇന്നലെ വളളംകളിപ്രേമികള്‍ കരുത്തന്മാരുടെ പോരാട്ടം കണ്ടത്. രാവിലെ 11ന് ചെറുവളളങ്ങളുടെ മത്സരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ കാണികള്‍ പുന്നമടയിലെത്തി.എല്ലാ വഴികളും ഇന്നലെ ചെന്നെത്തിയത് പുന്നമടയിലായിരുന്നു.  രാവിലെ മുതല്‍ ഇരിപ്പിടങ്ങളില്‍ കാണികള്‍ നിറഞ്ഞു.  
മറ്റു ജില്ലകളില്‍ നിന്നും വന്നവരും വിദേശീയരും ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരും ആവേശത്തോടെയാണ് കളികാണാനെത്തിയത്. വഞ്ചിപ്പാട്ടും നാടന്‍പാട്ടും പാടിയെത്തിയ സംഘങ്ങളും വളളംകളിയ്ക്ക് മുമ്പു തന്നെ ആവേശം വിതറി.
 വര്‍ധിത  ആവേശമാണ് നെഹ്‌റു ട്രോഫിയോട് ജലോത്സവ പ്രേമികള്‍ക്കുള്ളത്. ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവം കൂടിയാണിത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കാണികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ്  ഇക്കുറി അനുഭവപ്പെട്ടത്.   ചെറുവളളങ്ങളുടെ മത്സരങ്ങള്‍ക്ക് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങും ചുണ്ടന്‍വളളങ്ങളുടെ മത്സരവും നടന്നത്. എന്നാല്‍ അക്ഷമരായി കാണികള്‍ കാത്തിരുന്നത് കളിയോടുളള അടങ്ങാത്ത ആവേശം കൊണ്ടുമാത്രമാണ്.മരത്തിന്റെ മുകളിലും തെങ്ങുകളുടേയും ഹൗസ്‌ബോട്ടുകളുടേയും എല്ലാം ഉയരങ്ങള്‍ ഇരിപ്പിടമാക്കി മാറ്റിയവരേയും കാണാമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  a month ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  a month ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  a month ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  a month ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  a month ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  a month ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  a month ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  a month ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  a month ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  a month ago