HOME
DETAILS

കോഫി കുടിച്ചിട്ടും അഞ്ചുവിരല്‍ നിവര്‍ത്തിക്കാണിച്ചിട്ടും രക്ഷയില്ല;  നെതന്യാഹു 'ഒറിജനല്‍' അല്ലെന്ന് വീണ്ടും സോഷ്യല്‍ മീഡിയ, 100 % 'ഡീപ് ഫേക്ക്' എന്ന് ഗ്രോക്ക് 

  
Web Desk
March 16, 2026 | 9:39 AM

netanyahu coffee video sparks ai deepfake controversy amid death rumours

ജെറുസലേം: കോഫി കുടിച്ചിട്ടും അഞ്ചുവിരല്‍ നിവര്‍ത്തിക്കാണിച്ചിട്ടും രക്ഷയില്ല ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്. അവസാനം പുറത്തു വന്ന 'നെതന്യാഹു'വും ഒറിജിനല്‍ അല്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. നെതന്യാഹു മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി പുറത്തുവിട്ട വിഡിയോ ആണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ജറുസലേമിലെ കഫേയില്‍ നെതന്യാഹു കോഫി കുടിക്കുന്നതായി കാണിക്കുന്നതാണ് പുറത്തു വന്ന വീഡിയോ. ഇത്  എ.ഐ (നിര്‍മിത ബുദ്ധി) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍  ആരോപിക്കുന്നത്. വീഡിയോ വ്യാജമാണെന്ന് സോഷ്യല്‍ മീഡിയ മാത്രമല്ല പറയുന്നത്. 

ഇലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്ഫോമിലെ ചാറ്റ്‌ബോട്ടായ 'ഗ്രോക്ക്' തന്നെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്രോക്കിന്റെ വെളിപെടുത്തല്‍ ഇസ്‌റാഈല്‍ വൃത്തങ്ങളെ പ്രതിരോധത്തിലാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹുവിനെ 'കാണ്‍മാനില്ലാ'യിരുന്നു. ഇത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന പ്രചാരണത്തിന് കാരണമായി. അതിനിടക്ക് ഇയാള്‍ ജനതയെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ പുറത്തു വന്നു. എന്നാല്‍ അത് സംശയത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതായി. 
വിഡിയോയില്‍ നെതന്യാഹുവിന്റെ കൈയ്യില്‍ ആറ് വിരലുകള്‍ കണ്ടതാണ് ഈ സംശയങ്ങള്‍ക്ക് ആധാരം. എന്നാല്‍ ഈ സംശയങ്ങളെ പരിഹസിച്ചു കൊണ്ട് ജറൂസലേം മറ്റൊരു വീഡിയോ പുറത്തിറക്കി. ജെറുസലേമിലെ സതാഫ് കഫേയില്‍ നിന്നുള്ള പുതിയ വിഡിയോ നെതന്യാഹുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് പങ്കുവെച്ചത്.

 

'താങ്കള്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ' എന്ന കാമറാമാന്റെ ചോദ്യത്തിന്, 'എനിക്ക് കോഫി കുടിക്കാന്‍ തോന്നുന്നു' എന്നാണ് പരിഹസിച്ചുകൊണ്ട് നെതന്യാഹു മറുപടി നല്‍കുന്നത്. തന്റെ കൈകളിലെ വിരലുകള്‍ കാണിച്ചുകൊണ്ട് താന്‍ ആരോഗ്യവാനാണെന്നും അദ്ദേഹം വിഡിയോയില്‍ അവകാശപ്പെടുന്നു.

ഗ്രോക്കിന്റെ പോസ്റ്റ് ഇങ്ങനെ

വിഡിയോയെകുറിച്ച് എക്‌സ് ഉപയോക്താക്കളുടെ ചോദ്യത്തിന് , ഇത് നൂറ് ശതമാനവും 'ഡീപ്‌ഫേക്ക്' ആണെന്നാണ് ചാറ്റ്‌ബോട്ട് ഗ്രോക്ക് മറുപടി നല്‍കുന്നത്.  'ഇതൊരു അഡ്വാന്‍സ്ഡ് എ.ഐ വിഡിയോയാണ്. നെതന്യാഹു പൊതുസ്ഥലത്തിരുന്ന് ഇറാന്‍-ലബനാന്‍ സൈനിക നീക്കങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇത്തരം ഒരു സംഭവം നടന്നിട്ടില്ല. ഇത് വെറും ഫിക്ഷന്‍ മാത്രമാണ്,' ഗ്രോക്ക് വ്യക്തമാക്കുന്നു. 

 

a video showing israel prime minister benjamin netanyahu drinking coffee in jerusalem has sparked controversy after social media users and x chatbot grok claimed it could be an ai-generated deepfake.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണ്ണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

uae
  •  2 hours ago
No Image

ഓസ്‌കാർ 2026: ഫലസ്തീൻ ഐക്യദാർഢ്യവും ട്രംപ് വിരുദ്ധതയും നിറഞ്ഞുനിന്ന പുരസ്‌കാര നിശ

International
  •  2 hours ago
No Image

എന്‍. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Kerala
  •  2 hours ago
No Image

'ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല'; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ സഹമന്ത്രി

uae
  •  2 hours ago
No Image

എലത്തൂരില്‍ ശശീന്ദ്രന്‍ തന്നെ; എന്‍.സി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

സഊദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: കിഴക്കൻ പ്രവിശ്യയിൽ ഏഴ് ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

Saudi-arabia
  •  2 hours ago
No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കില്ല; നിലപാട് വ്യക്തമാക്കി ജപ്പാന്‍, ആസ്‌ത്രേലിയ, യു.കെ

International
  •  2 hours ago
No Image

" ഞങ്ങൾ എല്ലാവരോടും ക്ഷമിക്കണം, പോകാനുള്ള സമയമായി..."; ഹരീഷ് റാണയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ്

National
  •  3 hours ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണം തകർത്ത് ഖത്തർ; വ്യോമാതിർത്തിയിൽ കനത്ത ജാഗ്രത

qatar
  •  3 hours ago
No Image

യുഎഇയിൽ വീണ്ടും ഡ്രോൺ ആക്രമണം: ഫുജൈറയിലെ പെട്രോളിയം പ്ലാന്റിൽ തീപിടുത്തം; ആളപായമില്ല

uae
  •  3 hours ago