HOME
DETAILS
MAL
'നിയമത്തിനു ആരും അതീതരല്ല': സഊദി കിരീടാവകാശി
backup
November 06 2017 | 11:11 AM
റിയാദ്: നിയമത്തിനു ആരും അതീതരല്ലെന്നും രാജകുമാരനായാലും ആരായാലും നിയമ ലംഘനം നടത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും സഊദി കരീടാവകാശിയും അഴിമതി വിരുദ്ധ സമിതി തലവനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. ആറു മാസം മുന്‍പാണ് കിരീടാവകാശി നല്കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് പറഞ്ഞത്.'നിയത്തിന്റെ മുകളില്‍ ആരും ഇല്ല. നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയുമില്ല' എന്നാണു കിരീടാവകാശി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവ വികാസങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രമുഖരില്‍ പ്രമുഖരും ലോകത്ത് തന്നെ സാമ്പത്തിക മേഖലയില്‍ അറബ് രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ ആളുകളടക്കം നിരവധി പേരെയാണ് സഊദി ഭരണകൂടം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."