ബി.ജെ.പി ഭരണത്തില്‍ നേട്ടം കുത്തക മുതലാളിമാര്‍ക്ക് മാത്രം: പ്രകാശ് കാരാട്ട്
മലപ്പുറം: ബി.ജെ.പിയുടെ ഭരണത്തില്‍ നേട്ടം അംബാനിയും അദാനിയും ഉള്‍പ്പെടെയുള്ള കുത്തക മുതലാളിമാര്‍ക്ക് മാത്രമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിരോധിച്ച 99 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാ കള്ളപ്പണവും വെളുപ്പിക്കപ്പെട്ടു എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരേ ജനകീയ കൂട്ടായ്മ രൂപീകരിക്കും. ഗൗരി ലങ്കേഷിനെപ്പോലുള്ള എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ജനാധിപത്യശക്തികള്‍ക്ക് വിലയ വേരോട്ടമുള്ള നാടാണ് കേരളം. അത് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി യാത്ര നടത്തിയത്. എന്നാല്‍ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരളക്കാര് അത് തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്, പാലോളി മുഹമ്മദ്കുട്ടി, ടി.കെ ഹംസ, പി.പി വാസുദേവന്‍, ഇ.എന്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."