മഴക്കാടുകളിലെ ജൈവവൈവിധ്യം
ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളാണ് മഴക്കാടുകള്‍.168 സെന്റീമീറ്റര്‍ മുതല്‍ 1000 സെന്റീമീറ്റര്‍ വരെ വര്‍ഷത്തില്‍ മഴലഭിക്കുന്ന പ്രദേശങ്ങളായ നിത്യഹരിത വനങ്ങളെയാണ് മഴക്കാടുകള്‍ എന്നു വിളിക്കുന്നത്. ഇവിടുത്തെ ജൈവ വൈവിധ്യനിരീക്ഷണത്തെക്കുറിച്ചറിയൂ
വാനരന്മാരാണ് മഴക്കാടുകളിലെ കര്‍ഷകര്‍. മരങ്ങളും ചെടികളും വളര്‍ത്തുന്നത് അവരാണ്. ഇവ പഴങ്ങളും കായ്കളും ഭക്ഷിക്കുന്നു. വിത്തുകള്‍ മണ്ണില്‍ നിക്ഷേപിക്കുന്നു. മരങ്ങളില്‍ കയറി ശിഖരങ്ങള്‍ ഒടിച്ചുണ്ടണ്ടാകുന്ന വിള്ളലുകളിലൂടെ സൂര്യപ്രകാശം സസ്യങ്ങള്‍ക്കു വളരാനുള്ള ഊര്‍ജം നല്‍കുന്നു. ലോകത്തിലെ പക്ഷികളില്‍ അധികവും കാണുന്നത് മഴക്കാടുകളിലാണ്. ഇതുവരെ കാണാത്ത പക്ഷികളും ഇതുവരെ കേള്‍ക്കാത്ത ജന്തുജാലങ്ങളും മഴക്കാടുകളുടെ ഉള്ളറകളില്‍ ഉണ്ട്.
ചെറു ജീവികള്‍
ഉറുമ്പുകളും വണ്ടണ്ടുകളും മണ്ണിരകളും ചീവീടുകളും കൂണുകളും ഒക്കെ മഴക്കാടുകളിലെ കുഞ്ഞു ജീവികള്‍ ആണ്. മണ്ണിലെ മൃതമായ സസ്യജന്തു അവശിഷ്ടങ്ങളെ തിന്ന് പുറന്തള്ളി ഇവ മണ്ണില്‍ പോഷകങ്ങളെ ചേര്‍ക്കുന്നു. അങ്ങനെ ചെടികള്‍ക്കും മരങ്ങള്‍ക്കും തഴച്ചുവളരാന്‍ സാഹചര്യം ഒരുക്കുന്നു.
തേനീച്ചകളും വണ്ടണ്ടുകളും മഴക്കാടുകളില്‍ ധാരാളമുണ്ടണ്ട്. ഇവ മരങ്ങളിലും ചെടികളിലും പാറി നടന്ന് പൂമ്പൊടിയും പൂന്തേനും ശേഖരിക്കുന്നു. പരാഗണം നടത്തുന്നു. പോഷക സമ്പുഷ്ടമായ തേന്‍ ലഭിക്കുന്നത് ഇവയുടെ പ്രവര്‍ത്തനം മൂലമാണ്.
പരസ്പരാശ്രയ ജീവികള്‍
മഴക്കാടുകളിലെ ഭക്ഷ്യ ശൃംഖലയില്‍ ഏറ്റവും മുകള്‍ത്തട്ടില്‍ വരുന്നത് ഇരപിടിയന്മാരായ മാംസഭോജികളാണ്. ഇവ നശിച്ചാല്‍ സസ്യഭോജികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് ഭക്ഷ്യ ശൃംഖലയും കാടിന്റെ സന്തുലിതാവസ്ഥയും താറുമാറാകുന്നു. ആനകള്‍ തിന്നുന്നതില്‍ 45 ശതമാനം മാത്രമേ ദഹിപ്പിക്കുന്നുള്ളൂ. ബാക്കി പിണ്ഡമായി പുറത്തേക്ക് വരും. ഇത് മുളക്കാതെ കിടക്കുന്ന വിത്തുകള്‍ക്ക് വളമാകും. ചില സസ്യങ്ങളുടെ വിത്ത് മുളയ്ക്കണമെങ്കില്‍ ആനപ്പിണ്ടണ്ഡം കൂടിയേ തീരൂ.
മഴക്കാടുകളില്‍ കോടിക്കണക്കിനു ജീവജാലങ്ങളുണ്ടണ്ട്. ഇവയൊക്കെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. ഒരു ചെടി നശിച്ചാലും ഒരു ജന്തു ജാതി നശിച്ചാലും മഴക്കാടിലെ ആവാസ വ്യവസ്ഥ താറുമാറാകും. മഴക്കാടുകള്‍ നഷ്ടമായാല്‍ നികത്താനാകാത്ത നഷ്ടങ്ങള്‍ ഭൂമിക്കു സംഭവിക്കും. അതിനാല്‍ നമ്മുടെ വനഭൂമിയെ സംരക്ഷിക്കണം.
ജൈവ വൈവിധ്യത്തിന്റെ നേട്ടങ്ങള്‍
മൃഗങ്ങള്‍,വന വിഭവങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, മത്സ്യസമ്പത്ത് തുടങ്ങിയവ പ്രധാനം ചെയ്യുന്നത് ജൈവവൈവിധ്യമാണ്. പുതിയ വിളകളുടെ കൃഷി, പുതിയ ഇനം വിത്തുകളുടെ ഉത്പാദനം, നൂതന ജൈവ കീടനാശിനികളുടെ സ്രോതസ് എന്നിവയെല്ലാം ജൈവവൈവിധ്യത്തിന്റെ സംഭാവനകളാണ്. നിരവധി ഔഷധ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
പ്രധാനപ്പെട്ട നിരവധി ഔഷധങ്ങള്‍ ഉത്പാദിപ്പിക്കുന്നത് സസ്യങ്ങളില്‍ നിന്നാണ്. കൂടാതെ തടി, എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, വ്യാവസായിക അസംസ്‌കൃത വസ്തുക്കള്‍,സുഗന്ധ ദ്രവ്യങ്ങള്‍, ചായങ്ങള്‍, കടലാസ്, മെഴുക്, റബര്‍, കറകള്‍, പശകള്‍, കീടനാശിനികള്‍, കോര്‍ക്ക് തുടങ്ങി നിത്യജീവിതത്തിലെ എത്രയോ സാമഗ്രികള്‍ ഇവ മനുഷ്യര്‍ക്കു നല്‍കുന്നു. വിവിധ മേഖലകള്‍ക്കുള്ള സാമ്പത്തിക സ്രോതസുകൂടിയാണ് ജൈവവൈവിധ്യം. പാര്‍ക്കുകള്‍,വനങ്ങള്‍, തുടങ്ങി പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സങ്കേതങ്ങള്‍ ജൈവവൈവിധ്യത്തിന്റെ സംഭാവനയാണ്.
പരിസ്ഥിതി വിനോദസഞ്ചാരം
പരിസ്ഥിതി വിനോദസഞ്ചാരം പോലുള്ള മേഖലകള്‍ ഇന്ന് വളരെയധികം വളര്‍ച്ച നേടിക്കഴിഞ്ഞു. ജൈവവൈവിധ്യത്തിന് ഒരു സൗന്ദര്യശാസ്ത്ര മൂല്യം കൂടിയുണ്ടണ്ട്. പരിസ്ഥിതി വിനോദസഞ്ചാരം, പക്ഷിനിരീക്ഷണം, ഓമനമൃഗങ്ങളെ വളര്‍ത്തല്‍, ഉദ്യാനപരിപാലനം തുടങ്ങിയവ ഉദാഹരണങ്ങള്‍. പ്രകൃതിയിലെ വാതക ഘടകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വനം, സമുദ്രം എന്നിവയുടെ പ്രവര്‍ത്തനം മൂലം കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും, സ്വാഭാവിക കീട നിയന്ത്രണങ്ങള്‍ക്കും പക്ഷികളും പ്രാണികളും വഴി സസ്യജാലങ്ങളില്‍ പരാഗണം നടക്കുന്നതിനും മണ്ണിന്റെ രൂപീകരണത്തിനും സംരക്ഷണത്തിനും ജൈവവൈവിധ്യം അത്യാവശ്യമാണ്.
ഭീഷണികള്‍
കരയിലെയും തീരപ്രദേശങ്ങളിലെയും പ്രകൃതിദത്തമായ ജൈവ വ്യവസ്ഥകളുടെ നശീകരണമാണ് ജൈവവൈവിധ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി. മരങ്ങള്‍ മുറിക്കുമ്പോള്‍, ചതുപ്പുകള്‍ നികത്തുമ്പോള്‍, പുല്‍മേടുകള്‍ ഉഴുതു മറിക്കുമ്പോള്‍, കാടുകള്‍ കത്തിക്കുമ്പോള്‍, അനേകായിരം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകളാണ് നശിപ്പിക്കപ്പെടുകയോ രൂപഭേദം വരുത്തുകയോ ചെയ്യുന്നത്. പുതിയ നാശകാരികളായ ജീവികള്‍ പ്രവേശിക്കുമ്പോള്‍ അവിടെ ജീവിച്ചിരുന്ന മറ്റുപല ഇനങ്ങളും അപ്രത്യക്ഷമാകുന്നു.
പക്ഷികളുടെയും സസ്തനികളുടെയും വ്യാപാരം മൂലം13 ശതമാനത്തോളം ജനുസുകള്‍ വംശനാശ ഭീഷണിയിലാണ്. വംശനാശം ഒരു സ്വാഭാവിക പ്രക്രിയയാണ്. ചില ജീവ സമൂഹങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്പാടെ അപ്രത്യക്ഷമാവും. പുതിയവ പ്രത്യക്ഷപ്പെടും. അത് ഭൂമിയുടെ ദീര്‍ഘമായ ജീവശാസ്ത്ര ചരിത്രത്തിന്റെ ഭാഗമാണ്. അനിയന്ത്രിതമായ മത്സ്യബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവയും മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും നാശത്തിനു കാരണമാകുന്നു.
മലിനീകരണം പല തരത്തില്‍ സംഭവിക്കാം. എണ്ണ പ്രകൃതി വാതക ഖനനം, എണ്ണ ചോര്‍ച്ച എന്നിവയാണ് ഇതില്‍ പ്രധാനം. ഒരുമേഖലയിലെ മുഴുവന്‍ കടല്‍ സമ്പത്തും നശിക്കുന്നതിന് ഇത്തരം അത്യാഹിതങ്ങള്‍ കാരണമാകുന്നു. കേരളത്തില്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാന കാരണം ജൈവ വൈവിധ്യത്തിന് ഭീഷണിയാകും എന്ന് ബോധ്യപ്പെട്ടതോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."