HOME
DETAILS
MAL
നിരോധനം ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് വഴിമാറി?
backup
November 08 2017 | 05:11 AM
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം ഡിജിറ്റല്‍ വിപ്ലവത്തിലേക്കാണ് എത്തിയത്. പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി സൈ്വപ്പിങ്(പി.ഒ.എസ്) മെഷീനുകള്‍ക്ക് പ്രചാരം ലഭിച്ചു. ഇതിനുപുറമെ ഓണ്‍ലൈന്‍ വാലറ്റുകളും പ്രചാരത്തിലെത്തി. ഇടപാടുകളിലെ വേഗതയും എളുപ്പവും ഇതിന് സഹായിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപകമാക്കുന്നതിന് പലതരത്തിലുള്ള ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍വിസ് ചാര്‍ജുകള്‍ ഒഴിവാക്കി ആര്.ബി.ഐയും ഡിജിറ്റലൈസേഷന് പ്രോത്സാഹനം നല്കി.
എന്നാല്‍ ഇത് അവസാനിച്ചതോടെ സര്‍വിസ് ചാര്‍ജുകള്‍ വന്‍തോതില്‍ ഈടാക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കടുത്ത യാതനയിലേക്കാണ് എത്തിയത്. അക്കൗണ്ടിലെ മിനിമം ബാലന്‍സിനും, പണം അയയ്ക്കുന്നതിനും എടുക്കുന്നതിനുമെല്ലാം സര്‍വിസ് ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണ്. നോട്ടു നിരോധന നാളുകളില്‍ പച്ചക്കറിക്കടകളില്‍ പോലും പ്രത്യക്ഷപ്പെട്ട സൈ്വപ്പിങ് മെഷിനുകള്‍ ഇന്ന് നോക്കുകുത്തിയായി. നേരത്തെ തന്നെ 20 ശതമാനം പേര് മാത്രമാണ് ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."