ലൈംഗികതയിലും അഴിമതിയിലും മുങ്ങി നേതാക്കള്‍
തിരുവനന്തപുരം: അഴിമതിയിലും ലൈംഗികാരോപണങ്ങളിലും കുരുങ്ങി മുന്‍ സര്‍ക്കാരിലെ പ്രമുഖര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍,അടൂര്‍ പ്രകാശ്, കേന്ദ്ര സഹമന്ത്രിമാരായ കെ.സി വേണുഗോപാല്‍, പളനിമാണിക്യം, ഹൈബി ഈഡന്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ്, ഐ.പി.എസുകാരായ പത്മകുമാര്‍, അജിത്കുമാര്‍, ജോസ് കെ. മാണി എം.പി, അബ്ദുല്ലക്കുട്ടി അങ്ങനെ നീളുന്നു നേതാക്കളുടെ നിര.
സരിതയെ പരിചയമില്ല എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റായിരുന്നു. ടീം സോളാര്‍ കമ്പനി ആരംഭിച്ച 2011 മുതല്‍ തന്നെ ലക്ഷ്മി നായര്‍ എന്ന പേരില്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു.
ഇരുവരും തമ്മില്‍ അറിയില്ലെന്ന വാദം പൊളിക്കാന്‍ മൂന്നു സംഭാഷണങ്ങളും രണ്ട് സാഹചര്യത്തെളിവുകളും കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നു. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുള്ള തോമസ് കുരുവിള സരിതയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ, പി. മാധവന്‍ എം.എല്‍.എ സരിതയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ, മൗണ്ട് സിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കളമണ്ണില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച് മടങ്ങിയ ശേഷം സരിതയുടെ ഡ്രൈവര്‍ വേണുഗോപാലുമായി സംസാരിക്കുന്നതിന്റെ ഓഡിയോ, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയാണ് പ്രധാന തെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
2011ല്‍ മുഖ്യമന്ത്രിയുടെ പി.എ വിളിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാമെന്ന് സരിത അറിയിച്ചതും കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്‍ സ്വകാര്യമായി മുഖ്യമന്ത്രിയെ കണ്ടതും സാഹചര്യത്തെളിവുകളാണെന്നും കമ്മിഷന്‍ പറയുന്നു.
സരിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മിഷനു മുന്നില്‍ പറഞ്ഞത്. എന്നാല്‍ തെളിവുകള്‍ നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടി പലതും സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു പെണ്ണിന്റെ മാനം എങ്ങനെ നേതാക്കള്‍ കവര്‍ന്നെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തന്റെ പിതാവിനെ പോലെ കരുതിയിരുന്ന ഉമ്മന്‍ചാണ്ടി സരിതയെ ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി. നേരത്തെ സരിത വെളിപ്പെടുത്തിയിരുന്ന എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ടിലുമുണ്ട്.
ഇലക്ട്രിസിറ്റി ബോര്‍ഡിലെ കാലതാമസം ഒഴിവാക്കുന്നതിനായി തോമസ് കുരുവിള നിര്‍ദേശിച്ച പ്രകാരം സരിത മന്‍മോഹന്‍ ബംഗ്ലാവില്‍വച്ച് 25 ലക്ഷം രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിനു കൊടുത്തു.
ആര്യാടന്‍ മുഹമ്മദ് അവിടെവച്ച് ലൈംഗികമായി സരിതയെ ഉപയോഗിച്ചു. അവര്‍ പ്രതികരിക്കാതിരുന്നത് അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപ നില്‍ക്കുമോ എന്ന പേടി കാരണമായിരുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ആലപ്പുഴ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.സി വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തു. പലതവണ ഭീഷണിപ്പെടുത്തി ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടു. അശ്ലീല എസ്.എം.എസുകള്‍ അയച്ചു. വേണുഗോപാലിന്റെ കൂട്ടിക്കൊടുപ്പുകാരാണ് ടൂറിസം മുന്‍ മന്ത്രി എ.പി അനില്‍കുമാറും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് നസറുല്ലയും. അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍ എന്നാണ് അനില്‍കുമാറിനെ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വേണുഗോപാലും അനില്‍കുമാറും നസറുല്ലയും റോസ് ഹൗസില്‍വച്ചും ലേ മെറിഡിയനില്‍വച്ചും പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. ടീം സോളാറിന്റെ ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടില്‍വച്ച് കണ്ടിരുന്നു. പിന്നീട് വേണുഗോപാല്‍ നിരന്തരം സരിതയെ ഫോണില്‍ വിളിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു.
സരിത വേണുഗോപാലിനെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ ഇപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോസ് കെ. മാണി ഡല്‍ഹിയില്‍ ഒരു മീറ്റിങില്‍വച്ച് കണ്ട ശേഷം പബഌക് ടോയ്‌ലറ്റിന്റെ പിറകില്‍വച്ച് വരുന്നോ എന്ന് ചോദിച്ചു. സരിതയെ ഇഷ്ടമാണെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. കോട്ടയത്തെ ഓഫിസിലേക്ക് വിളിപ്പിച്ചു. പ്രോജക്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പോയപ്പോള്‍ സി.ജി.ഒ കോംപഌക്‌സില്‍വച്ച് കണ്ട ശേഷം ഫഌറ്റിലേക്ക് വിളിപ്പിച്ചു.
മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ടെന്ന് കമ്മിഷന്‍ പറയുന്നു.
പൊതുപ്രവര്‍ത്തകര്‍ അഴിമതി നിരോധന നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന നിയമവിരുദ്ധമായ പ്രതിഫലം പണത്തിലോ മറ്റു വസ്തുക്കളിലോ ആയി പരിമിതപ്പെടുത്തേണ്ടതില്ലെന്ന് കമ്മിഷന്‍ നിരീക്ഷിക്കുന്നു.
ലൈംഗിക സംതൃപ്തി നല്‍കുന്നതും ഈ നിയമപ്രകാരം പ്രതിഫലമായി കണക്കാക്കാം. എന്നാല്‍, കമ്മിഷനു മുന്നില്‍ വന്ന തെളിവുകളില്‍ സരിതക്കെതിരേ കുറ്റകൃത്യങ്ങള്‍ നടന്നതായി വെളിവാകുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."