'ബോറടി' മാറ്റാന്‍ ജര്‍മനിയില്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 പേരെ
ബെര്‍ലിന്‍: ബോറടി മാറ്റാന്‍ പാട്ടു കേള്‍ക്കുന്നതും സിനിമ കാണുന്നതും തുടങ്ങി പലതും കേട്ടിട്ടുണ്ട്. ആളെക്കൊന്ന് ബോറടി മാറ്റുന്നവരുണ്ടാവുമോ?...ഇതാ ജര്‍മനിയിലെ ഒരു നഴ്‌സാണ് തന്റെ വിരസതയകറ്റാനായി ആളുകളെ കൊന്നൊടുക്കിയിരിക്കുന്നത്. അതും ഒന്നും രണ്ടുമല്ല. 106 പേര്‍. കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യവര്‍ധിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
നീല്‍സ് ഹോഗെല്‍ എന്ന 41 കാരനായ നഴ്‌സാണ് ഈ ക്രൂരത ചെയ്തത്. ജര്‍മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് എന്ന ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെയും നാലു കൊലപാതക ശ്രമങ്ങളുടേയും പേരില്‍ നീല്‍സ് പിടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ 106 പേരെ ഇയാള്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവെക്കുന്നതായിരുന്നു ഇയാളുടെ വിനോദം. തുടര്‍ന്ന് രോഗികള്‍ മരണവെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കും. ചിലതില്‍ വിജയിക്കുകയും ചെയ്യും. ഈ വിജയങ്ങള്‍ നല്ല നഴ്‌സെന്ന ഖ്യാതിയും ഇയാള്‍ക്ക് സമ്മാനിച്ചു.
German Nurse Kills Over 100 Patients Out Of 'Boredom'
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."