കുടകില്‍ ടിപ്പു ജയന്തി ആഘോഷിച്ചു; ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം
മടിക്കേരി: കുടകില്‍ ടിപ്പു ജയന്തി ദിനം ആഘോഷിച്ചു. മടിക്കേരി ജില്ലാ ആസ്ഥാനത്തും മൂന്ന് താലൂക്ക് കേന്ദ്രങ്ങളിലുമാണ് ജയന്തി ആഘോഷിച്ചത്. ടിപ്പുജയന്തിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമായിരുന്നു.
സിദ്ധാപുരം, നെല്ല്യാഹുദിക്കേരി, കുശാല്‍ നഗര്‍ ഉള്‍പ്പെടെ ജില്ലയിലെ മിക്ക ഇടങ്ങളിലും കടകമ്പോളങ്ങള്‍ സാധാരണ പോലെ തുറന്നുപ്രവര്‍ത്തിച്ചു. ചെറുകിട വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. സ്വകാര്യ ബസുകള്‍ പൂര്‍ണമായും സര്‍വിസ് നിര്‍ത്തിവച്ചപ്പോള്‍ കെ.എസ്.ആര്.ടി.സി ബസുകളെല്ലാം സര്‍വിസ് നടത്തി. മടിക്കേരിക്കട്ടുത്തു പാലൂരില്‍ ബന്ദ് അനുകൂലികള്‍ ബസിന് കല്ലറിഞ്ഞു. ജില്ലയില്‍ മറ്റു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബി.ജെ.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മടിക്കേരിയില്‍ ജയന്തി ആഘോഷത്തില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി. പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലിസ്തടഞ്ഞു. എ.എല്‍.എ അപ്പച്ചു റഞ്ചന്‍ ഉള്‍പ്പെടെ 200ലധികം പേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."