നൂറുശതമാനം ചെലവഴിച്ച് മുതുവല്ലൂര്‍; 50 കടന്ന് ഊര്‍ങ്ങാട്ടിരി അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ജില്ലയില്‍ വാര്‍ഷികപദ്ധതി ചെലവഴിച്ച് നൂറുമേനിയുടെ നിറവിലാണ് മുതുവല്ലൂര്‍ പഞ്ചായത്ത്. ഊര്‍ങ്ങാട്ടിരി, എടപ്പറ്റ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകള്‍ അന്‍പത് ശതമാനവും കടന്നു. സാമ്പത്തികവര്‍ഷം പകുതി കഴിഞ്ഞപ്പോള്‍ ജില്ലയില്‍ ജില്ലയില്‍ 21 പഞ്ചായത്തുകള്‍ 35 ശതമാനത്തിന് മുകളില്‍ പ്രവൃത്തികള്‍ ചെലവഴിച്ചിട്ടുണ്ട്. നഗരസഭകളില്‍ താനൂര്‍ 52 ശതമാനവും തിരൂര്‍ 43.34 ശതമാവും കടന്നപ്പോള്‍ കോട്ടക്കല്‍ നഗരസഭ 12.14 ശതമാനത്തില്‍ ഏറ്റവും പിറകിലാണ്.
മുതുവല്ലൂര്‍ പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥനത്തും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടി ഇതിനകം 101 ശതമാനം പദ്ധതി നിര്‍വഹിച്ചത്. പദ്ധതിയില്‍ അന്‍പത് ശതമാനം കടന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 56.85, ശതമാനവും എടപ്പറ്റ(51.26), കൂട്ടിലങ്ങാടി(51.30)ശതമാനത്തിലുമെത്തി. പുറത്തൂര്‍(43.15), വളവന്നൂര്‍(42.55), അരീക്കോട്(42.37), മൂത്തേടം(40.35) എന്നിവയാണ് മുന്‍നിരയിലുളള മറ്റു പഞ്ചായത്തുകള്‍. ഏറ്റവും പിറകിലുളള കാളികാവ് ഗ്രാമപഞ്ചായത്ത് ഇതുവരെ 14.92 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. തൊട്ടുമുമ്പിലുളള പോത്തുകല്‍(17.58), തവനൂര്‍(17.67), ആലങ്കോട്(18.81), തുവ്വൂര്‍(19.07)എന്നിങ്ങിനെയാണ്.
നഗരസഭകളില്‍ താനൂരും തിരൂരമാണ് കുതിപ്പിലുളളത്. പൊന്നാനി(36.06), പെരിന്തല്‍മണ്ണ(34.93), നിലമ്പൂര്‍(34.50)ശതമാനവും പൂര്‍ത്തിയാക്കി. ഏറ്റവും പിറകിലുളള കോട്ടക്കലിന് തൊട്ടുമുമ്പുളള തിരൂരങ്ങാടി നഗരസഭ(18.41), പരപ്പനങ്ങാടി(23.15), വളാഞ്ചേരി(23.58) ശതമാവുമാണ് പൂര്‍ത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ് ബ്ലോക്ക്(47.90) ശതമാനത്തില്‍ മുന്‍നിരയിലാണ്. എന്നാല്‍ തിരൂര്‍ ബ്ലോക്ക് (15.51), കൊണ്ടോട്ടി(18.13), പെരിന്തല്‍മണ്ണ(19.16) ശതമാനവുമാണ് പൂര്‍ത്തീകരിച്ചത്. ജില്ലാപഞ്ചായത്ത് 9.68 ശതമാനം മാത്രമാണ് ഇപ്പോഴും ചെലവഴിച്ചിട്ടുളളത്.
പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയതാണ് മുതുവല്ലൂരിന് നേട്ടമായത്. നാലും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റികളുടേയും അവസരോചിത ഇടപടലും പദ്ധതി പൂര്‍ത്തീകരണത്തിന് എളപ്പമായി. കഴിഞ്ഞവര്‍ഷത്തെ പ്രോജക്ടുകള്‍ കൂടി ഈ വര്‍ഷം ആദ്യം പൂര്‍ത്തിയാക്കാനായതും മുതുവല്ലൂരിനെ തുണച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."