HOME
DETAILS
MAL
'ഉച്ചഭക്ഷണ വിതരണം: സര്‍ക്കാര്‍ അധ്യാപകരെ പീഡിപ്പിക്കുന്നു'
backup
August 14 2016 | 09:08 AM
കൊയിലാണ്ടി: ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ കേരളത്തിലെ പ്രധാന അധ്യാപകരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറര്‍ എ.കെ അബ്ദുല്‍ സമദ് ആരോപിച്ചു.
ഭക്ഷണ വിതരണ കാര്യത്തില്‍ ഓരോ ദിവസത്തെയും കാര്യങ്ങള്‍ അതതു ദിവസം തന്നെ ഓണ്‍ലൈനായി അറിയിക്കണമെന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ ഫോറത്തിന്റെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി രാധാമണി അധ്യക്ഷയായി.
സുധാകരന് പറമ്പാട്ട്, എന്‍. ശ്യാംകുമാര്‍, പി.കെ അരവിന്ദന്, ഇ. പ്രദീപ്കുമാര്‍, എടത്തില്‍ ശിവന്, പി.കെ രാധാകൃഷ്ണന്, എം.കെ കുഞ്ഞമ്മദ്, എം.പി ഗീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."