സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കൃഷിയുടെ നന്മ തേടി ഉര്‍സീന ഷെങ്ക്
ആലത്തൂര്‍: കാവത്തക്കളം പാടത്തിലെ ചേറില്‍ ഇറങ്ങി ഞാറു പറിക്കാനും നടാനുമൊക്കെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് എത്തിയത്.സ്വിസ് ബാങ്കുകളുടെ നാട്ടില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഉര്‍സീന കര്‍ഷക തൊഴിലാളികളായ വേശുവിനും രാധയ്കും അംബുജത്തിനും കാശുക്കുട്ടിയ്കും ഒപ്പം കൂടിയപ്പോള്‍ തനി നാട്ടുമ്പുറത്തുകാരിയായി.വേശു തലയില്‍ കെട്ടിക്കൊടുത്ത തോര്‍ത്തുമുണ്ട് കൂടിയായപ്പോള്‍ മലയാളം അറിയാത്ത ഉര്‍സീനയും മലയാളം മാത്രമറിയുന്ന തൊഴിലാളി സ്ത്രീകളും തമ്മില്‍ ഭാഷയുടെ അതിര്‍വരമ്പും ഇല്ലാതായി.
തന്റെ നാട്ടില്‍ കൃഷിയും കര്‍ഷകരും ഇല്ലെന്നും എല്ലാം വിലകൊടുത്താല്‍ കിട്ടുമെന്നുമാണ് ഉര്‍സീന ഷെങ്ക് പറയുന്നത്.ഭക്ഷണം കഴിക്കുമ്പോള്‍ അതിനു പിന്നിലെ കഠിനാധ്വാനത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും പാടത്തിറങ്ങിയപ്പോളാണ് അതിന്റെ വില അറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആത്മാന്വേഷണത്തിന്റെ ഭാഗമായാണ് ലോക സഞ്ചാരത്തിനിറങ്ങിയത്.സംസ്‌കാരങ്ങള്‍ മനസ്സിലാക്കുക,പുതിയ ആളുകളെ അറിയുക,സ്വയം പാകപ്പെടുക എന്നിവയാണ് യാത്രകളുടെ ലക്ഷ്യം.വിനോദ സഞ്ചാര കേന്ദ്രങ്ങളേക്കാല്‍ അധികം പോകുന്നത് ഓരോ നാടിന്റെയും ഹൃദയമായ നാട്ടുമ്പുറങ്ങളിലേക്കാണ്.
മങ്കോളിയയില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്.ഹിമാലയം,ആഗ്ര,മഥുര,തഞ്ചാവൂര്‍,ട്രിച്ചി വഴി പാലക്കാട്ടെത്തി.അടുത്തിടെ ഇന്ത്യയില്‍ ടൂറിസ്റ്റുകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വന്നിരുന്നു.ഇന്ത്യയില്‍ ആദ്യമായെത്തിയ തനിക്കുണ്ടായ അനുഭവം നല്ലതുമാത്രമാണെന്നാണ് ഉര്‍സീന ഷെങ്ക് പറഞ്ഞത്. ഇനി മ്യാന്‍മര്‍,വിയറ്റ്‌നാം വഴിയാണ് മടക്കം.
നമ്മുടെ ഇഡ്ഡലിയും പുട്ടും തേങ്ങാച്ചമ്മന്തിയും നയ്ക് നന്നായി പിടിച്ചു. ഇഞ്ചിപ്പുളിയാണ് മറ്റൊരു ഇഷ്ട വിഭവം.നാട്ടിലെ ചീസ് ഇവിടെ കിട്ടാത്തതുമാത്രമാണ് വിലിയ 'മിസ്സിങ്'.
ആലത്തൂര്‍ ബോധി യോഗ കേന്ദ്രത്തിലെ കൃഷ്ണകുമാറിന്റെ ആഥിഥേയത്വം സ്വീകരിച്ചാണെത്തിയിരിക്കുന്നത്.പോകുന്ന ഓരോസ്ഥലത്തെയും വിദ്യാഭ്യാസ രീതികളെക്കുറിച്ചു പഠിക്കുന്നുമുണ്ട്. ആലത്തൂരിലും പല്ലാവൂരിലുമൊക്കെയുള്ള സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.യോഗയും കളരിയും പഠിക്കാനും സമയം കണ്ടെത്തി.17ന് ആലത്തൂരില്‍ നിന്ന് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."