HOME
DETAILS
MAL
ബി.ജെ.പി ഇന്ന് സെക്രട്ടേറിയറ്റ് വളയും
backup
November 13 2017 | 01:11 AM
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് സെക്രട്ടേറിയറ്റ് വളയും. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും ഉച്ചവരെ ഉപരോധിക്കും. രാവിലെ 10ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉപരോധം ഉദ്ഘാടനം ചെയ്യും. മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും എതിര്‍ത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ്. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവത്തിനുപിന്നില് എന്താണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."