HOME
DETAILS
MAL
മാത്യൂസ് ഇന്ത്യക്കെതിരേ പന്തെറിയില്ല
backup
November 13 2017 | 22:11 PM
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് പന്തെറിയില്ല. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും പൂര്‍ണായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബാറ്റ്‌സ്മാനായി അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരായ സന്നാഹമത്സരത്തില്‍ അഞ്ച് ഓവറുകള്‍ മാത്രമാണ് മാത്യൂസ് എറിഞ്ഞത്. താരം പന്തെറിയില്ലെന്ന് ശ്രീലങ്കന്‍ ബൗളിങ് കോച്ച് റുമേഷ് രത്‌നനായകെ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."