തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മ്മേദസ്;വിശ്രമ ജീവിതം ആശംസിച്ച് വി.ടി. ബല്‍റാം
തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിലെ അധികാര ദുര്മേദസാണെന്നും വിശ്രമ ജീവിതം ആശംസിക്കുന്നുമാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പ്രതിപക്ഷത്തുള്ള ജനപ്രതിനിധി നിയമസഭയില്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസംഗിച്ചതിനേക്കുറിച്ച് ആ ജനപ്രതിനിധി ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണെന്ന് പ്രായം പറഞ്ഞ് ആക്ഷേപിച്ച മന്ത്രിയോട് അതേഭാഷയില്‍ മറുപടി പറഞ്ഞു എന്നേയുള്ളൂവെന്നും
'രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്' എന്നത് ശാരീരിക വര്‍ണ്ണനയല്ല, അധികാരത്തെ ദുരുപയോഗിച്ച് തടിച്ചുകൊഴുക്കുന്നവര്‍ എന്ന നിലയില്‍ പതിവായി പറഞ്ഞുപോരുന്ന ഒരു പ്രയോഗമാണ്. ഏതായാലും ആളുകള്‍ക്ക് കണ്ഫ്യൂഷന് ഒഴിവാകാന്‍ വേണ്ടി 'അധികാര ദുര്‍മ്മേദസ്സ്' എന്ന് തിരുത്തിയിട്ടുണ്ട്. ഇന്നത്തെ നാണംകെട്ട അവസ്ഥയില്‍ മറ്റൊന്നും ന്യായീകരണമായി പറയാനില്ലാത്തവര്‍ ആ വാക്കൊരു കച്ചിത്തുരുമ്പാക്കണ്ടെന്നും അദ്ദേഹം കമന്റ് ബോക്സില്‍ മറുപടി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."