പത്മാവതി വിവാദത്തെ പിന്തുണച്ച് തരൂര്‍
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് ശശി തരൂര്‍ എം.പി. ദീപികാ പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തങ്ങളുടെ പൂര്‍വികരുടെ ചരിത്രം വക്രീകരിക്കുന്നതാണെന്ന് രാജ്പുത് സമുദായം ആരോപിച്ചിരുന്നു.
രാജ്പുത് സമുദായത്തിന്റെ പ്രതിഷേധം പരിഗണിക്കേണ്ടതാണെന്നാണ് ശശി തരൂര്‍ എം.പി പ്രതികരിച്ചത്. നേരത്തെ പ്രതിഷേധക്കാര്‍ക്കെതിരേ രംഗത്തെത്തിയിരുന്ന ശശി തരൂര്‍ തന്റെ മുന്‍നിലപാടില്‍നിന്ന് മാറിയാണ് അവരെ പിന്തുണച്ചത്. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും നിലനിര്‍ത്തുന്നതില്‍ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അക്കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ട്വീറ്റ് ചെയ്ത അദ്ദേഹം വിഷയത്തില്‍ തനിക്കെതിരേ സംസാരിക്കുന്ന ബി.ജെ.പി നേതാക്കളെ വിമര്‍ശിക്കുകയും ചെയ്തു.
സിനിമയിലെ വിവാദ പരാമര്‍ശങ്ങളെ ചൊല്ലിയാണ് തര്‍ക്കം. ഇതു പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരേയും വെല്ലുവിളികള്‍ നടക്കുന്നുണ്ട്. നടിയായ ദീപികാ പദുക്കോണിന്റെ മൂക്കു ചെത്തുമെന്നാണ് രാജസ്ഥാനില്‍നിന്നുള്ള കര്‍ണി സേന സംഘടന ഇന്നലെ ഭീഷണി മുഴക്കിയത്. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."