HOME
DETAILS

പി.എഫ് വിഹിതം അടച്ചില്ല; കെ.ബി.പി.എസിന് നോട്ടിസ്

  
backup
November 19 2017 | 00:11 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95


കാക്കനാട്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്(ഇ.പി.എഫ്) പെഷന്‍പദ്ധതി തുക അടക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ കെ.ബി.പി.എസ് (കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍ സെസൈറ്റി) മാനേജ്‌മെന്റിന് പ്രോവിഡന്റ് ഫണ്ട് കമ്മിഷണറുടെ പ്രോസിക്യൂഷന്‍ നോട്ടിസ്. പി.എഫ് ഇനത്തില്‍ അടക്കേണ്ട രണ്ടരക്കോടി രൂപ 14 ദിവസത്തിനകം അടച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര പി.എഫ് കമ്മിഷണര്‍ നോട്ടിസ് മുഖേന ആവശ്യപ്പെട്ടതോടെ കെ.ബി.പി.എസിന്റെ എം.ഡി സ്ഥാനം ഒഴിയുകയാണെന്ന് ഡി.ജി.പി ടോമിന്‍ തച്ചങ്കരി അറിയിച്ചു.
186 തൊഴിലാളികള്‍ക്കാണ് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നഷ്ടമായത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ കെ.ബി.പി.എസി ല്‍ 2014ല്‍ പ്രത്യേക സഹകരണസംഘം രൂപീകരിച്ചെന്നും, തൊഴിലാളികളില്‍ നിന്നു പിരിച്ചതും മാനേജ്‌മെന്റ് വിഹിതവും അടക്കം രണ്ടരക്കോടിയിലേറെ രൂപ സംഘത്തിലുണ്ടെന്നും തച്ചങ്കരി പറഞ്ഞു. പി.എഫ് വിഹിതമടയ്ക്കുന്നതില്‍ നിന്ന് കെ.ബി.പി.എസിനെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിടുതല്‍ സാക്ഷ്യപത്രപ്രകാരമാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും തച്ചങ്കരി പറയുന്നു. ഇതിന് കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റേയും പി.എഫ് അധികൃതരുടേയും അനുമതി ലഭിച്ചില്ല. ഇത് യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
പി.എഫ് ആനുകൂല്യം അടക്കാന്‍ കെ.ബി.പി.എസ് സന്നദ്ധമാണ്. സംഘത്തില്‍ നിക്ഷേപിച്ച പണം പി.എഫിലേക്ക് അറ്റാച്ച് ചെയ്യാനും പി.എഫ് അധികൃതര്‍ക്ക് അധികാരമുണ്ട്. പി.എഫ് ആനുകൂല്യത്തിനായി തൊഴിലാളിവിഹിതം അധികൃതര്‍ക്ക് നല്‍കേണ്ടി വരുമെന്ന് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നതായും തച്ചങ്കരി പറയുന്നു.
അതേസമയം ദിവസവേതനക്കാര്‍ക്ക് വേജ്‌ബോര്‍ഡ് നിയമപ്രകാരമുള്ള വേതനം നല്‍കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.1978 മുതല്‍ സര്‍ക്കാര്‍ ആനുകൂല്യം കിട്ടാത്ത സ്ഥാപനമാണത്രേ കെ.ബി.പി.എസ്. അതുകൊണ്ട് തന്നെ വേജ്‌ബോഡ് നിയമപ്രകാരം ദിവസവേതനക്കാര്‍ക്ക് പ്രതിഫലം നല്‍കേണ്ടതില്ല. ഇ.എസ്.ഐ, പി.എഫ് വിഹിതം ഇവര്‍ക്ക് നല്‍കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് തച്ചങ്കരി ഒഴിഞ്ഞുമാറി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സിയാല്‍ 179 കോടി രൂപ ലാഭമുണ്ടാക്കിയത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നുണ്ട്. 10 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കെ.ബി.പി എസ് 85 കോടി രൂപ ലാഭമുണ്ടാക്കിയത് ആരും അംഗീകരിക്കുന്നില്ലന്നും തച്ചങ്കരി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago