2026 ലെ ലോക കപ്പിന് വേദിയാകാന്‍ മൊറോക്കോവിന് ഖത്തര്‍ പിന്തുണക്കും
ദോഹ: 2026ലെ ഫിഫ ലോകകപ്പിന് ആതിഥ്യംവഹിക്കുന്നതിനായി മൊറോക്കോയുടെ ബിഡിനെ പിന്തുണയ്ക്കുമെന്ന് ഖത്തര്‍. 2026 ലോകകപ്പ് വേദിയ്ക്കായി അമേരിക്കയും കാനഡയും മെക്്‌സിക്കോയും സംയുക്തമായി സമര്‍പ്പിച്ചിട്ടുണ്ട്. അവസാന നിമിഷത്തിലാണ് മൊറോക്കോ ബിഡ് നല്‍കിയിരുന്നത്. ഇതിനു മുമ്പ് 1994, 1998, 2006, 2010 ലോകകപ്പ് വേദികള്‍ക്കായും മൊറോക്കോ ശ്രമിച്ചിരുന്നെങ്കിലും നാലുതവണയും നിരാശയായിരുന്നു ഫലം. 1994ല്‍ മൊറോക്കോയും ബ്രസീലും അമേരിക്കയുമായിരുന്നു ബിഡ് നല്‍കിയത്. മൊറോക്കോയെ മറികടന്ന് അമേരിക്ക വേദി സ്വന്തമാക്കുകയായിരുന്നു. ഇത്തവണയും മൊറോക്കോയുടെ പ്രധാന എതിരാളി അമേരിക്കയാണ്. രണ്ടു തവണ ഫിഫ ക്ലബ്ബ് ലോകകപ്പിന് മൊറോക്കോ വേദിയായിട്ടുണ്ട്. അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തിലുള്‍പ്പടെ ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ മൊറോക്കോയ്ക്ക് ശേഷിയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ വ്യക്തമാക്കിയിരുന്നു. അടുത്തവര്‍ഷം ജൂണ്‍ പതിമൂന്നിന് മോസ്‌കോയില്‍ നടക്കുന്ന ഫിഫ കോണ്‍ഗ്രസിലായിരിക്കും 2026ലെ വേദി സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുക. മൊറോക്കോയുടെ ബിഡിനെ പിന്തുണയ്ക്കുമെന്നും എന്തുസഹായം ആവശ്യമുണ്ടെങ്കിലും ഖത്തര്‍ നല്‍കുമെന്നും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."