HOME
DETAILS

അധികാരകേന്ദ്രങ്ങള്‍ ആരെ സംരക്ഷിക്കാന്‍

  
backup
November 26 2017 | 03:11 AM

adhikarakendrangal-aare-samrakshikkan

രാത്രി പത്തുമണി കഴിഞ്ഞപ്പോഴാണ് അനുജന്‍ സുനിലിന്റെ ഫോണ്‍കോള്‍ വന്നത്. അടുത്തബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണമോ അപകടമോ പോലുള്ള ഗൗരവമുള്ള കാര്യങ്ങള്‍ പറയാന്‍ മാത്രമേ അവന്‍ രാത്രി വൈകി വിളിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഉള്‍ക്കിടിലത്തോടെയാണു ഫോണെടുത്തത്.
''നാട്ടിലുണ്ടോ..., അറിഞ്ഞിരുന്നോ... ജയന്‍ മരിച്ചു.''


ഒറ്റശ്വാസത്തില്‍ അവന്‍ അതു പറഞ്ഞു തീര്‍ക്കുമ്പോള്‍ മരിച്ചത് ഏതു ജയന്‍ എന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. ബന്ധുക്കളും സുഹൃത്തുക്കളുമായി പല ജയന്മാരുണ്ട്. ആരും ഗുരുതരമായ രോഗാവസ്ഥയില്‍ കഴിയുന്നവരല്ല.
എനിക്ക് ആളെ മനസ്സിലായില്ലെന്നു ബോധ്യപ്പെട്ടിട്ടാകാം സുനില്‍ വിശദീകരിച്ചു, ''ബാബുവേട്ടന്റെ സുഹൃത്ത്. ഡോ. ദിനേശിന്റെ വീട്ടിനു മുന്നില്‍ താമസിക്കുന്ന...''
ദൈവമേ... എന്നു മനസ്സില്‍ പറഞ്ഞുപോയി.


ആ ജയന്‍ എന്നേക്കാള്‍ ഇളയതാണ്. അമ്പത്തിയൊന്നോ അമ്പത്തിരണ്ടോ വയസ്സേ കാണൂ. ബന്ധുവും സുഹൃത്തുമായ ബാബുവിനൊപ്പം പഠിക്കുന്ന കാലത്തേ ജയനെ അറിയാം. എന്നും വളരെ ഊര്‍ജ്ജസ്വലനായിരുന്നു. അവന് എന്തെങ്കിലും അസുഖമുള്ളതായി ആരും പറഞ്ഞുകേട്ടിട്ടില്ല.
കാഴ്ചയില്‍ കാര്യമായ അസുഖമൊന്നും ജയനുണ്ടായിരുന്നില്ലെന്നു മരണവീട്ടില്‍ ചെന്നപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞറിഞ്ഞു. അരക്കിണറിലെ കടയില്‍നിന്ന് ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയതാണ്. ഭക്ഷണം കഴിച്ചു വിശ്രമിക്കാന്‍ കിടന്നു. ജയന്‍ വിശ്രമം കഴിഞ്ഞു വരുന്നതുവരെ ഭാര്യയ്ക്കാണു കടയിലെ ഡ്യൂട്ടി. അതിനായി അവര്‍ പോവുകയും ചെയ്തു.


ഇതിനിടയില്‍ ഒന്നു രണ്ടു തവണ ഭാര്യയുടെ ഫോണില്‍ ജയന്റെ കോള്‍ വന്നിരുന്നു. കടയിലെ തിരക്കിനിടയില്‍ അവര്‍ അതു ശ്രദ്ധിച്ചില്ല. തിരക്കൊഴിഞ്ഞ് ആവര്‍ത്തിച്ചു തിരിച്ചുവിളിച്ചിട്ടും ഫോണ്‍ എടുക്കാതായപ്പോഴാണ് അവര്‍ ഉടനെ വീട്ടിലേയ്ക്കു പോയത്. അകത്തുനിന്നു കുറ്റിയിട്ട വാതില്‍ അയല്‍വാസികളെ വിളിച്ചുവരുത്തി തള്ളിത്തുറന്നു നോക്കുമ്പോള്‍ തറയില്‍ കമിഴ്ന്നു കിടക്കുന്ന ജയനെയാണു കണ്ടത്. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.


ജയനെ അറിയാത്തവരുടെ മുന്നില്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഇത്രയും വിവരിച്ചതു വെറുതെയല്ല. നമ്മുടെ നാട്ടില്‍ മിക്ക ഹൃദയാഘാതമരണങ്ങളും സംഭവിക്കുന്നത് ഈ രീതിയിലാണ്. രാത്രിയായാലും പകലായാലും ആരുമറിയാതെ, ആരും രക്ഷിക്കാന്‍ എത്താതെ കുഴഞ്ഞുവീണു കുറേനേരം അബോധാവസ്ഥയില്‍ കിടന്ന് മരണത്തിനു കീഴടങ്ങുന്നു. ഇക്കാലത്ത് ഏറെയും അണുകുടുംബങ്ങളാണെന്നതിനാല്‍ കുഴഞ്ഞുവീഴുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരുമുണ്ടാകില്ല. ഭാവിയില്‍ ഈ ഭീതിതാവസ്ഥ വര്‍ധിക്കുകയാണു ചെയ്യുക.


അനിവാര്യമായ മരണം ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല. അപകടത്തിലായാലും ഹൃദയാഘാതവും മസ്തിഷ്‌കരക്തസ്രാവവും മൂലമുണ്ടാകുന്ന കുഴഞ്ഞുവീഴല്‍ സംഭവങ്ങളിലായാലും രക്ഷപ്പെടുത്താനാവുന്ന സുവര്‍ണമണിക്കൂറോ സുവര്‍ണ നിമിഷങ്ങളോ നഷ്ടപ്പെട്ടുപോവുന്നു. ആ ഒറ്റക്കാരണത്താല്‍ രക്ഷപ്പെടുമായിരുന്ന പലരും മരണത്തിനു കീഴടങ്ങുന്നു. മിക്ക വിദേശരാജ്യങ്ങളിലും 918 എന്ന ജീവന്‍രക്ഷാ നമ്പറുണ്ട്. അപകടത്തില്‍പ്പെടുമ്പോഴോ ഹൃദയാഘാതം പോലുള്ള മരണകാരിയായ അസുഖങ്ങള്‍ അനുഭവപ്പെടുമ്പോഴോ ബന്ധപ്പെടേണ്ട നമ്പറാണത്. രാപ്പകല്‍ ഭേദമില്ലാതെ അതു സജീവമായിരിക്കും. ആ നമ്പറില്‍ വിളിച്ചു പ്രശ്‌നം പറയാം. പറയാന്‍ കഴിയാത്ത അവസ്ഥയാണെങ്കിലും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സംവിധാനം വിളിച്ച നമ്പറും സ്ഥല വും കണ്ടുപിടിച്ചു രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സ് അയച്ചിരിക്കും.


ഒരു ചെറു അത്യാഹിതപരിചരണവിഭാഗം തന്നെയായിരിക്കും ഈ ആംബുലന്‍സ് സര്‍വിസ്. എത്രയോ കാലമായി ഈ സംവിധാനം അത്തരം രാജ്യങ്ങളില്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആ സംവിധാനത്തിന്റെ മികവുമൂലം എത്രയോ രോഗികള്‍ മരണമുഖത്തുനിന്നു ജീവിതത്തിലേയ്ക്കു തിരിച്ചെത്തിയിട്ടുണ്ട്. ജനങ്ങളോടു ബാധ്യതയുള്ള ഭരണകൂടങ്ങള്‍ അത്തരം കാര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും.


ആരോഗ്യസംരക്ഷണത്തില്‍ ലോകനിലവാരത്തിലാണു കേരളമെന്ന മിഥ്യാഭിമാനം ഏറെ നാളായി പുലര്‍ത്തുന്നവരാണു നമ്മള്‍. സത്യം പറഞ്ഞാല്‍, നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ ശാസ്ത്രീയമായ രീതിയിലുള്ള ആരോഗ്യനയമുണ്ടോ. പണ്ടെന്നോ പണിത കുറേ സര്‍ക്കാര്‍ ആശുപത്രികള്‍ കാലത്തെ അത്ഭുതകരമായി അതിജീവിച്ചുകൊണ്ടു നിലനില്‍ക്കുന്നു. ഡോക്ടര്‍ രോഗി അനുപാതവും ഡോക്ടര്‍ നഴ്‌സ് അനുപാതവുമൊക്കെ കടലാസിലും ഫലത്തിലും ഒരു ബന്ധവുമില്ലാത്ത അവസ്ഥയിലാണ്.
പണ്ടൊക്കെ സ്വകാര്യആശുപത്രികളില്‍നിന്നു ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു സൈറണ്‍ മുഴക്കി കുതിക്കുന്ന ആംബുലന്‍സുകള്‍ നിത്യക്കാഴ്ചയായിരുന്നെങ്കില്‍ ഇന്നു നേരേ എതിരായാണു സംഭവിക്കുന്നത്. ഇന്നെല്ലാം സ്വകാര്യമേഖലയ്ക്ക് ആരോഗ്യരംഗം തീറെഴുതിക്കൊടുത്തിരിക്കുകയാണ്. അവയാകട്ടെ, അനുദിനം കൊഴുത്തുവരുന്നു.
റോഡപകടത്തില്‍പ്പെടുന്ന രോഗികളില്‍ ബഹുഭൂരിപക്ഷവും മരിക്കുന്നതു അവശ്യസമയത്ത് ആവശ്യചികിത്സ കിട്ടാതെ രക്തംവാര്‍ന്നിട്ടാണെന്നു വിദഗ്ധര്‍ പറയുന്നു. ഹൃദയാഘാതം പോലുള്ളവയിലെ മരണവും അവശ്യസമയത്തു വിദഗ്ധചികിത്സ കിട്ടാത്തതിനാലാണ്. അപകടമോ ഹൃദയാഘാതമോ സംഭവിച്ചയുടനെയുള്ളതാണു ജീവന്‍രക്ഷിക്കാനുള്ള സുവര്‍ണനിമിഷങ്ങള്‍. അതിനിടയില്‍ രോഗിയെയോ അപകടത്തില്‍പ്പെട്ടയാളെയോ ആശുപത്രിയില്‍ എത്തിക്കുകയാണു വേണ്ടത്. ആശുപത്രിയിലെത്തുന്നതിനു മുന്‍പു തന്നെ ആംബുലന്‍സില്‍വച്ചുള്ള ജീവന്‍രക്ഷാപരിചരണവും വേണം. അതാണു വിദേശങ്ങളില്‍ നടക്കുന്നത്. ആ സംവിധാനത്തിന്റെ വിദൂരമായ പകര്‍പ്പെന്ന നിലയ്ക്കാണു സംസ്ഥാനസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍.ആര്‍.എച്ച്.എമ്മിന്റെ ആഭിമുഖ്യത്തില്‍ 108 ആംബുലന്‍സ് സംവിധാനം ആവിഷ്‌കരിച്ചത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഇതു പരീക്ഷണാര്‍ഥം നടപ്പാക്കി. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ ആംബുലന്‍സ് ഈ ലക്ഷ്യത്തോടെ പ്രാവര്‍ത്തികമാക്കാന്‍ ചില വന്‍തോക്കുകളുടെ നേതൃത്വത്തിലുള്ള ഏജന്‍സിയെ ഏല്‍പ്പിച്ചു. ഏജന്‍സിയിലെ വന്‍തോക്കുകള്‍ മറ്റു സംഭവങ്ങളില്‍ വിവാദത്തിലായി. അതോടെ പ്രവര്‍ത്തനം നിലച്ചു. സാമ്പത്തിക പരാധീനതമൂലം 108 ആംബുലന്‍സ് പദ്ധതി തന്നെ പൂട്ടിക്കെട്ടുകയും ചെയ്തു.


കേന്ദ്രസര്‍ക്കാര്‍ ഒന്നരവര്‍ഷം മുമ്പ് ഇതേരീതിയിലുള്ള ജീവന്‍രക്ഷാപദ്ധതി ആവിഷ്‌കരിച്ചിരുന്നു. പൊലിസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സര്‍വീസ് എന്നിവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അത്. കാലമിത്രയായിട്ടും പദ്ധതിയുടെ കാര്യത്തില്‍ ഒരിഞ്ചു പുരോഗതിപോലും ഉണ്ടായിട്ടില്ല. സര്‍ക്കാരിനു കാര്യമായ ബാധ്യതയില്ലാതെ കോഴിക്കോട്ടെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഏയ്ഞ്ചല്‍സ് ചാരിറ്റബിള്‍ സൊസൈറ്റി നല്ലൊരു പദ്ധതി കൊണ്ടുവന്നു. നിലവിലുള്ള സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്ക് 102 ആംബുലന്‍സ് പദ്ധതിയെന്നാണു പേരിട്ടിരുന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണു നടപ്പാക്കിയത്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ വയോമിത്രം പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തി സാമ്പത്തികസഹായവും ചെയ്തിരുന്നു.
എന്നാല്‍, പുതിയ സര്‍ക്കാര്‍ വന്നതോടെ സാമ്പത്തികസഹായം പൂര്‍ണമായും നിര്‍ത്തി. നിലനില്‍പ്പ് അസാധ്യമായ അവസ്ഥയിലാണിപ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏയ്ഞ്ചല്‍ പദ്ധതി. റിഫൈനറികളുടെയും മറ്റും സാമ്പത്തികസഹായം ലഭിക്കുന്നതിനാല്‍ എറണാകുളത്തെ പദ്ധതി നല്ലനിലയില്‍ മുന്നോട്ടുപോകുന്നു. അവിടെ 600 ആംബുലന്‍സുകള്‍ ഈ ശൃംഖലയിലുണ്ട്. ഡോ. വേണുഗോപാലിന്റെ ഒരു പ്രതികരണത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം: ''അപകടത്തില്‍പ്പെടുന്ന വ്യക്തിയെ നട്ടെല്ലു തകരാതെയും ശരീരത്തിനു ചലനശേഷി നഷ്ടപ്പെടാതെയും രക്ഷിക്കാനുള്ള പദ്ധതിയെ സഹായിക്കണമെന്നാവശ്യപ്പെട്ടു ചെന്നാല്‍ അതു ജീവകാരുണ്യപ്രവര്‍ത്തനമാണോ എന്നു പരിഹാസത്തോടെ ചോദിക്കുന്നവരുണ്ട്. അപകടത്തില്‍പ്പെട്ടയാള്‍ വേണ്ട പരിചരണം കിട്ടാതെ നട്ടെല്ലിനു ക്ഷതം വന്നു കിടപ്പിലായാല്‍ ജീവകാരണ്യത്തിന്റെ ഭാഗമായി വീല്‍ചെയറുമായി അതേയാളുകള്‍ തന്നെ പോകും. ഇതാണു നമ്മുടെ വിചിത്രലോകം.''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും; മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

അനധികൃത ഗ്രൂപ്പുകളിൽ ചേരരുത്; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 days ago
No Image

10 മിനിറ്റ് ഇടവേളയിൽ 110 ട്രിപ്പുകളുമായി നിസ്‌വയിൽ പരീക്ഷണ ബസ് സർവിസിനൊരുങ്ങി മുവാസലാത്ത്

oman
  •  11 days ago
No Image

'26 വര്‍ഷത്തെ കാത്തിരിപ്പ്'; സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി തൃശൂര്‍

Kerala
  •  11 days ago
No Image

ആരോഗ്യ സെക്രട്ടറിക്ക് അറസ്റ്റ് വാറന്‍ഡ്; 20നകം ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  11 days ago
No Image

ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് ​ഗൈഡുകളെ അവതരിപ്പിക്കും

uae
  •  11 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  11 days ago
No Image

21 വയസ്സിനു താഴെയുള്ളവർക്ക് പേറ്റൻ്റ് റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി യുഎഇ

uae
  •  11 days ago
No Image

ട്രാന്‍സ്‌ഫോമര്‍ മോഷണം പോയി; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

Kerala
  •  11 days ago
No Image

കുവൈത്തില്‍ മഴ തുടരും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Kuwait
  •  11 days ago