അടുക്കളയില്‍ നിന്ന് പാറ്റയെ തുരത്താന്‍ ഒരു സ്പൂണ്‍ പഞ്ചസാര മതി; വീടിന്റെ പരിസരത്ത് ഇനി പാറ്റ വരില്ല
നന്നായി വൃത്തിയാക്കി സൂക്ഷിച്ചാലും പാറ്റകള്‍ വരാറുണ്ട് വീട്ടില്‍. പ്രത്യേകിച്ച് അടുക്കളയില്‍. രാത്രി നല്ല പോലെ ക്ലീന്‍ചെയ്തു വച്ചായിരിക്കും കിടക്കാന്‍ പോവുക. എന്നാലും പാറ്റകള്‍ എത്തും. സിങ്കിലും ക്യാബിനറ്റിലും ഒക്കെ പാറ്റകള്‍ വരാറുണ്ട്. ഇതാണെങ്കില്‍ വളരെ വേഗത്തില്‍ പെരുകുകയും ചെയ്യും. വിഷവസ്തുക്കളാണ് പാറ്റകള്‍ വരാതിരിക്കാന്‍ വയ്ക്കുക. ഇത് അടുക്കളിയില്‍ വയ്ക്കുന്നത് ആപത്താണ്.
പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളുള്ള വീടാണെങ്കില്‍ ആപത്താണ്. ഇതൊന്നുമില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ടിപ്‌സുകളുണ്ട്. അതിനായി വേണ്ടത് പഞ്ചസാരയാണ്. ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ തന്നെ പിന്നെ പാറ്റ വീട്ടില്‍ വരില്ല.
ബേക്കിങ് സോഡയും പഞ്ചസാരയും ഉപയോഗിച്ച് പാറ്റകളെ തുരത്താവുന്നതാണ് ഒരു രീതി. ഇവ രണ്ടും മിക്‌സ് ചെയ്‌തെടുക്കുക. പാറ്റവരുന്ന സ്ഥലങ്ങളില്‍ ഇവ വയ്ക്കുക. പഞ്ചസാരയുടെ മണമടിച്ചു പാറ്റ വന്നാല്‍ ബേക്കിങ് സോഡ പണികൊടുക്കും. അങ്ങനെ പാറ്റകള്‍ ചത്തുവീഴും.
അതുപോലെ ബോറിക് ആസിഡും (കാരംസ് ബോര്‍ഡില്‍ ഇടുന്ന പൊടി) പാറ്റകളെ തുരത്താന്‍ കേമനാണ്. ഈ പൊടി പാറ്റകള്‍ വരാന്‍ സാധ്യതയുള്ളിടങ്ങളില്‍ വിതറുക. ഇവ പാറ്റകള്‍ ഭക്ഷിക്കുമ്പോള്‍ തന്നെ ചത്തുപോവും.
പഞ്ചസാരയും പുഴുങ്ങിയ മുട്ടയുടെ മഞ്ഞയും പാല്‍പൊടിയും ബോറിക് ആസിഡ് പൗഡറും ഒരു പാത്രത്തില്‍ എടുക്കുക. ഇവയൊക്കെ ഓരോ സ്പൂണ്‍ വീതം എടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് വെള്ളം കൂടെ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.
തുടര്‍ന്ന് കട്ടിയുള്ള പേപ്പറില്‍ (പ്ലാസ്റ്റ് പേപ്പറിലും വയ്ക്കാം) അര സ്പൂണ്‍ വീതം മിശ്രിതം പുരട്ടി പാറ്റ വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വയ്ക്കുക. രണ്ടു ദിവസത്തിന് ശേഷം മാത്രമേ എടുക്കാന്‍ പാടുള്ളൂ. കുട്ടികളുടെ കൈ എത്തുന്നിടത്ത് വയ്ക്കാതിരിക്കുക.
Despite keeping the house clean, particularly the kitchen, cockroaches tend to appear, especially in the sink and cabinets. Even after thoroughly cleaning at night, they still show up. If this continues, their population can increase rapidly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."