മൂന്നാം വയസില്‍ നടന്ന പെണ്‍കുട്ടിയുടെ വിവാഹം 14 വര്‍ഷങ്ങള്‍ക്കു ശേഷം കോടതി റദ്ദാക്കി
ജയ്പൂര്‍: മൂന്നാം വയസില്‍ നടന്ന പെണ്‍കുട്ടിയുടെ വിവാഹം 14 വര്‍ഷങ്ങള്‍ക്കു ശേഷം കോടതി റദ്ദാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. വീട്ടുകാരുടേയും ബന്ധുക്കളുടേയും നിര്‍ബന്ധപ്രകാരം 2003 സെപ്തംബറിലാണ് പെണ്‍കുട്ടിയുടെ കല്യാണം ആചാരപ്രകാരം നടത്തിയത്. വിവാഹത്തിനു ശേഷവും കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ കൂടെയാണ് വളര്‍ന്നത്. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. ഇതോടെ കുട്ടിയെ തങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നു വിടണമെന്ന് വിവാഹം കഴിപ്പിച്ച പയ്യന്റെ വീട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
എന്നാല്‍ ഇവരോടൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി തന്റെ പഠനം തുടരാന്‍ തീരുമാനിച്ചു. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ ഭീഷണിയുമായെത്തി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് പെണ്‍കുട്ടി പ്രദേശത്തെ ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി 2003 ല്‍ നടത്തിയ വിവാഹം റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."