HOME
DETAILS

അവര്‍ക്കുവേണ്ടത് കൈത്താങ്ങ്

  
backup
November 28 2017 | 23:11 PM

world-aids-day-vidhyaprabhaatham

ഡിസംബര്‍ ഒന്ന്

എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവല്‍കരണങ്ങളും ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ? അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും ഇവിടെ തീരുന്നുവോ? ജീവിതകാലം മുഴുവന്‍ ആ രോഗത്തിന്റെ അഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ നമുക്കിടയില്‍ കഴിയുന്നുണ്ട്. അവരില്‍ പുരുഷന്‍മാര്‍ മാത്രമല്ല അമ്മമാരും കുഞ്ഞുങ്ങളുമുണ്ട്. മൂന്നുകോടിയോളം മനുഷ്യ ജീവനുകളെയാണ് ഇതിനോടകം ഈ മഹാമാരി കവര്‍ന്നെടുത്തത്. 3.32 കോടിയോളം മനുഷ്യര്‍ ഇന്നും അണുബാധിതരായി ലോകത്തുണ്ട്.
കണക്കുകളിലല്ല കാര്യം. നാം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്. എങ്ങനെ നമ്മെയും വേണ്ടപ്പെട്ടവരെയും ഈ രോഗത്തിന് പിടികൊടുക്കാതെ രക്ഷിക്കാം എന്നതിലാണ്. നമുക്കിടയില്‍ അത്തരമൊരാള്‍ ഉണ്ടായാലോ ഭയപ്പെടരുത്. അവരെ ഒറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തുകയുമരുത്.
കാരണം എയ്ഡ്‌സ് ഒരു പകര്‍ച്ച വ്യാധിയല്ലെന്ന് ആദ്യം തിരിച്ചറിയുക. എച്ച്.ഐ.വി (ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷെന്‍സി വൈറസ്) എന്നത് വൈറസിന്റെ പേരും, എയ്ഡ്‌സ് (അക്കേയര്‍ഡ് ഇമ്മ്യൂണോ ഡെഫിഷെന്‍സി സിന്‍ഡ്രോം) എന്നത് ഈ വൈറസ് ബാധിച്ച വ്യക്തി ഒന്നിലേറെ തരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയുമാണ്.
എച്ച്.ഐ.വി ചില വ്യക്തികളില്‍ യാതൊരു രോഗലക്ഷണവും പ്രകടിപ്പിച്ചില്ലെന്ന് വരാം. എന്നാല്‍ വൈറസ് മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. മനുഷ്യനെ മാത്രം ബാധിക്കുന്ന വൈറസാണ് എച്ച്.ഐ.വി.

അടുത്തിടപഴകാം

എച്ച്.ഐ.വി ബാധിതനോട് സംസാരിക്കാം, ശരീരത്തില്‍ സ്പര്‍ശിക്കാം. ഒരുമിച്ച് കളിക്കാം, ഷൈക്ക് ഹാന്‍ഡ് കൊടുക്കാം. അടുത്ത് ഇടപഴകാം, ഒരുപാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാം. ഒരേകട്ടിലില്‍ ഉറങ്ങാം. അപ്പോഴൊന്നും രോഗം മറ്റൊരാളിലേക്ക് പകരുന്നില്ല. വിയര്‍പ്പിലൂടെയോ ഉമിനീരിലൂടെയോ കണ്ണുനീരിലൂടെയോ പകരുന്നില്ല, രക്തത്തിലൂടെയും മുലപ്പാലിലൂടെയും സ്രവങ്ങളിലൂടെയും മാത്രമെ ഈ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നുള്ളൂ.
രോഗം ബാധിച്ച സഹജീവിയോട് കരുണയോടെയും സഹകരണത്തോടെയും ഇടപെടുകയാണ് വേണ്ടത്. അവര്‍ക്ക് സഹതാപമല്ല സമൂഹത്തിന്റെ പിന്‍ബലമാണ് വേണ്ടത്. പിന്തുണയാണ്. അതില്ലെങ്കിലോ അവര്‍ പ്രതികാര ദാഹികളാവാം.


എച്ച്. ഐ.വി കേരളത്തില്‍

1981ലായിരുന്നു അത്. അമേരിക്കയിലെ ഡോ.റോബര്‍ട്ട് സിഗാലോ ആണ് എയ്ഡ്‌സ് വൈറസുകളെ കണ്ടെത്തിയത്. 1983ല്‍ അദ്ദേഹം 486 രോഗികളില്‍ നിന്ന് എച്ച്.ഐ.വി വൈറസുകളെ വേര്‍തിരിച്ചെടുത്തു. അമേരിക്കയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്ന ആ മഹാമാരി 1988ല്‍ കൊച്ചുകേരളത്തിലുമെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ആദ്യത്തെ രോഗിയായി ഒരു യുവാവെത്തുന്നത്. നിയമപാലകനായിരുന്നു അയാള്‍. 1988 മെയ് 27ന് ആദ്യ മരണവും അയാളുടേതായി ചരിത്രത്തിലിടം നേടി.

രക്ഷിക്കാം ഗര്‍ഭാവസ്ഥയിലെ കുഞ്ഞിനെ

ഇന്ന് സ്ത്രീകളും കുട്ടികളുമാണ് ഈ മഹാമാരിയുടെ ഇരകളായി തീരുന്നതിലേറെയും. അസാന്മാര്‍ഗിക ജീവിതം നയിക്കുന്ന പുരുഷന്‍മാരില്‍ നിന്നോ മറ്റോ സ്ത്രീകളിലേക്ക് വൈറസ് പടരുന്നു. അവരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കെത്തുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ എച്ച്.ഐ.വി ബാധിതയാണെന്നറിഞ്ഞാല്‍ കുഞ്ഞിനെ ഈ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ പലരും ഇതറിയാറില്ലെന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.
രോഗം ബാധിച്ച സ്ത്രീകളില്‍ നിന്ന് പുരുഷന് പകരാനുള്ള സാധ്യത ഒരുശതമാനമാണ്. എന്നാല്‍ പുരുഷനില്‍ നിന്ന് സ്ത്രീകള്‍ക്ക് പകരാനുള്ള സാധ്യത പത്തിരട്ടിയാണ്.


സിഡി ഫോര്‍ കോശങ്ങള്‍

രോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് മനുഷ്യശരീരത്തില്‍ ഒരുപ്രതിരോധ സേന പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ ബാധകളില്‍ നിന്നും ശരീരത്തെ കാത്തു സൂക്ഷിക്കുക എന്നതാണ് ഇതിന്റെ ധര്‍മം. വിവിധ മാര്‍ഗങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കളെ ഈ പ്രതിരോധ സേന ചെറുത്തുതോല്‍പ്പിക്കുന്നു.
സിഡി ഫോര്‍ കോശങ്ങളെന്നറിയപ്പെടുന്ന ശരീരത്തിലെ ഒരു വിഭാഗം വെളുത്ത രക്താണുക്കള്‍ രോഗപ്രതിരോധശേഷി കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവയാണ്. ഇതിനെ ശരീരത്തിന്റെ സംരക്ഷകരായാണ് കണക്കാക്കുന്നത്. ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന എച്ച്.ഐ.വി സിഡി ഫോര്‍ കോശങ്ങളിലും എത്തുന്നു.
ക്രമേണ ഈ വൈറസുകളുടെ എണ്ണം പെരുകുന്നു. ഇവ സി.ഡിഫോര്‍ കോശങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. എച്ച്.ഐ.വി യുടെ ഉപദ്രവം ശക്തമാകുമ്പോള്‍ ആക്രമണത്തെ ചെറുക്കാന്‍ ശരീരം പുതിയ ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നു. തകര്‍ന്നുപോയ സിഡി ഫോര്‍ കോശങ്ങള്‍ക്കു പകരമായി പുതിയവ രൂപപെട്ടുവരുന്നു. എന്നാല്‍ എച്ച്.ഐ.വിയെ ചെറുത്ത് നില്‍ക്കാനുള്ള ശക്തി കാലങ്ങളായി ശരീരത്തിനുണ്ടാകില്ല. അതോടെ സി ഡി ഫോര്‍ കോശങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. അപ്പോള്‍ എച്ച്.ഐ.വി വൈറസിന്റെ എണ്ണം കൂടുന്നു. ഇങ്ങനെ സിഡിഫോര്‍ കോശങ്ങളുടെ എണ്ണം 200ല്‍ താഴെയാകുമ്പോഴാണ് ശരീരത്തിന് രോഗങ്ങളെ ചെറുക്കാന്‍ കഴിയാതെ വരുന്നത്. അങ്ങനെയാണ് 29ലേറെ രോഗങ്ങള്‍ക്കു മുന്‍പില്‍ എച്ച്.ഐ.വി ബാധിതരുടെ ശരീരം കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നത്.

ലക്ഷണങ്ങള്‍

എച്ച്.ഐ.വി ഒരാളില്‍ പിടിപെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിനുള്ള പ്രാഥമിക ലക്ഷണങ്ങള്‍ വിട്ടുമാറാത്ത പനി, ചുമ, വയറിളക്കം ജലദോശം തുടങ്ങിയവയാണ്. ഇവയെല്ലാം മറ്റു അസുഖങ്ങള്‍ നിമിത്തവുമാകാം. അല്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ട ചികിത്സകള്‍ നടത്തുകമാത്രമെ വഴിയുള്ളൂ. മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ അപകടമാണ്. എച്ച്.ഐ.വി പകരാനുള്ള പ്രധാനകാരണങ്ങള്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ്.
രോഗനിര്‍ണയത്തിനും അസുഖത്തിനും സൗജന്യസേവനവും ചികിത്സയും മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ലഭ്യമാണ്. ജില്ലാ ആശുപത്രികളിലും ചില താലൂക്ക് ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന പുലരി ക്ലിനിക്കുകളില്‍ കൗണ്‍സലിങും ലഭിക്കും.

വളര്‍ച്ചാ ഘട്ടങ്ങള്‍

എയ്ഡ്‌സ് വളര്‍ച്ചാ ഘട്ടത്തെ നാലായി തരം തിരിച്ചിട്ടുണ്ട്. ലക്ഷണങ്ങളില്ലാത്ത അവസ്ഥ, പലതരം രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസ്ഥ. തൂക്കം കുറയല്‍, വായയില്‍ കുരുക്കള്‍ വൃണങ്ങള്‍, ത്വക്ക് രോഗങ്ങള്‍, എന്നിവ പ്രത്യക്ഷപ്പെടുന്നതാണ് ഈ ഘട്ടം. വയറിളക്കം, പനി, ക്ഷയം, ന്യൂമോണിയ, ശരീരഭാരം പത്ത് ശതമാനത്തിലധികം കുറയല്‍ ഇതാണ് മൂന്നാമത്തെ അവസ്ഥ. ശ്വാസകോശ സംബന്ധമായ രോഗങ്ങളും പ്രശ്‌നങ്ങളും, കരള്‍ രോഗങ്ങള്‍, വയറിളക്കം, ദഹനക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നതാണ് നാലാംഘട്ടം.
രോഗം ഒരു ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്. എയ്ഡ്‌സ് മഹാരോഗമാണ്. അത് വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എയ്ഡ്‌സ് ബാധിതനും ഒരു മനുഷ്യനാണ്. രോഗം രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠമാണ്. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാവില്ല. പരിഹാരവും അതല്ല.


ഒറ്റ രോഗമല്ല, ഒരുപാട് രോഗങ്ങള്‍

എയ്ഡ്‌സ് ഒറ്റ രോഗമല്ല, ഒരുപാട് രോഗങ്ങളുടെ സാഗരമാണത്. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക് ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്ക് രോഗി വിധേയനാകുന്നു. വയറിളക്കം, ചുമ,പനി, തൂക്കം കുറയല്‍, പൂപ്പല്‍ രോഗങ്ങള്‍, ത്വക്ക് രോഗം, വിവിധ രൂപത്തിലുള്ള അര്‍ബുദം, ഇങ്ങനെ 29ലേറെ രോഗങ്ങളുടെ ആക്രമണങ്ങളാണ് ഒരാളെ മരണത്തിലേക്ക് നയിക്കുന്നത്.
മറ്റു മാറാവ്യാധികളെപോലെ തന്നെ രോഗനിര്‍ണയം ചെയ്തു കഴിയുന്നതോടെ എച്ച്.ഐ.വി ബാധിതന്റെ ദിനചര്യകളും ജീവിതപശ്ചാത്തലവും മാറുന്നു. എന്നാല്‍ എച്ച്.ഐ.വി എന്നാല്‍ എയ്ഡ്‌സല്ല. എയ്ഡ്‌സെന്നാല്‍ മരണമാണെന്ന അര്‍ഥവും ചമക്കേണ്ടതില്ല.

ആയുര്‍ദൈര്‍ഘ്യം കൂടുതല്‍

ക്യാന്‍സര്‍, ഹൃദ്രോഗം, മറ്റു മാറാരോഗങ്ങള്‍ എന്നിവ പിടിപെട്ട ഒരാളുടെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ എച്ച്.ഐ.വി ബാധിതര്‍ക്ക് ജീവിച്ചിരിക്കാനാവും. ഓരോരുത്തരുടേയും പ്രതിരോധ ശേഷിയാണ് ആയുര്‍രേഖയെ നിര്‍ണയിക്കുന്നത്. ക്യാന്‍സറും മറ്റും നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ എയ്ഡ്‌സിന് ഫലപ്രദമായ ചികിത്സയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗം നേരത്തെ കണ്ടെത്തിയാലും ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയോജനമില്ല.
എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന ആന്‍ട്രി റിട്രോ വൈറല്‍ തെറാപ്പി കൊണ്ടും വ്യക്തമായ ജീവിതചിട്ടകള്‍ കൊണ്ടും 20 വര്‍ഷത്തിലധികം ആയുസ് ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ എച്ച്.ഐ.വി ബാധിതനായ ഒരാള്‍ക്കു 20 വര്‍ഷംവരെ ജീവിച്ചിരിക്കാന്‍ സാധിക്കും.


ഒറ്റപ്പെടുത്തല്ലേ

ആദില്‍ റഹ്മാന്‍

എച്ച്.ഐ.വി ആക്രമണം

ഒരു സൂചിക്കുത്ത് സ്ഥലത്ത് ലക്ഷക്കണക്കിന് എച്ച്.ഐ.വി വൈറസുകള്‍ ഉണ്ടാകും. എയ്ഡ്‌സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിന് ലോകത്തെ ബോധാവാന്മാരാക്കുന്നതിനുംവേണ്ടണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്. എച്ച്.ഐ.വി പ്രതിരോധത്തിന് ഓരോ പൗരനും മുന്‍കൈ എടുക്കണം എന്നതാണ് ദിനാചരണത്തിന്റെ 28-ാം വാര്‍ഷികദിനത്തില്‍ ലോകം പിന്തുടരുന്ന ആശയം. അന്താരാഷ്ട്ര തലത്തില്‍ എയ്ഡ് സ് രോഗത്തിന് സാമൂഹികാവബോധം സൃഷ്ടിക്കുന്നതിന് വിവിധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. അടയാളം ചുവപ്പ് റിബണാണ്.

ആദ്യം അമേരിക്കയില്‍

1981 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെണ്ടത്തിയത്. സ്വവര്‍ഗരതിയാണ് രോഗകാരണമെന്ന് അന്നു കരുതിയിരുന്നു. പിന്നീട്, മയക്കു മരുന്നിന് അടിമകളായിരുന്നവരിലും ഈ രോഗം കണ്ടെണ്ടത്തി.1984 ല്‍ ഫ്രാന്‍സില്‍ മൊണ്ടെയ്‌നറും, അമേരിക്കയില്‍ ഗലോയും ഗവേഷണഫലമായി രോഗികളില്‍ ഒരു തരം വൈറസിനെ കണ്ടെണ്ടത്തി. ഇവ എച്ച്.ഐ.വി എന്ന് അറിയപ്പെട്ടു. ഇതിന്റെ വലിപ്പമാകട്ടെ 100 നാനോമീറ്ററാണ്. ഇവയെ കാണണമെങ്കില്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ആവശ്യമാണ്.

രോഗികളുടെ എണ്ണം

1984ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്‌സ് രോഗാണുവിനെ ആദ്യമായി കണ്ടെണ്ടത്തിയത്. മനുഷ്യരാശിയ്ക്ക് ഭീഷണിയായ എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെണ്ടന്നാണ് പുതിയ കണക്ക്. ഇവരില്‍ 2.4 ലക്ഷം പേര്‍ കുട്ടികളാണ്. കൂടാതെ എച്ച്. ഐ.വി ബാധിതരിലെ 80 ശതമാനവും 15 നും 49നും ഇടയില്‍ പ്രായമുള്ളവരുമാണ്.
കൃത്യ സമയത്തെ രോഗനിര്‍ണയവും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളും 2005 മുതല്‍ 2013 വരെ എച്ച്. ഐ.വി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ടണ്ട് എന്നതും നേട്ടമാണ്.

ദിനാചരണ ലക്ഷ്യം

എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ച് എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതര്‍ക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവര്‍ക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.


ആരംഭം ഇങ്ങനെ

1981ലായിരുന്നു അത്. അമേരിക്കയിലെ ചില ചെറുപ്പക്കാരില്‍ മാരകമായ ഒരു രോഗം കണ്ടെണ്ടത്തി. കടുത്തപനി, തൊലി ചുവന്ന് തടിക്കുക, വായിലും ഗുഹ്യഭാഗത്തും വൃണങ്ങള്‍ എന്നിവയായിരുന്നു തുടക്കം.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തൂക്കം കുറഞ്ഞു. പേശീവേദന അനുഭവപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ബെല്‍ജിയന്‍ കോംഗോയില്‍ അജ്ഞാത രോഗത്താല്‍ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി കണ്ടണ്ടതില്‍ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
വൈദ്യശാസ്ത്രം ഈ രോഗത്തിന് അക്വേയേഡ് ഇമ്യൂണോ ഡെഫിഷന്‍സി സിന്‍ഡ്രോം അഥവാ എയ്ഡ്‌സ് എന്ന് പേരിട്ടു. ആഫ്രിക്കന്‍ കാടുകളിലെ ചിമ്പാന്‍സികളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. വര്‍ഷമിത്ര പിന്നിട്ടിട്ടും വൈദ്യ ശാസ്ത്രം വളരെ മുന്നേറിയിട്ടും രോഗത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാനോ, മരുന്ന് കണ്ടെണ്ടത്താനോ ഇതുവരെ നമുക്ക് സാധിച്ചില്ല.


വൈറസ് പകരുന്ന വഴി

  • സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ
  • സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതുവഴി, സിറിഞ്ച്, സൂചി എന്നിവ പങ്കുവയ്ക്കുന്നതിലൂടെ
  • എച്ച്. ഐ.വി ബാധിതയായ ഗര്‍ഭിണിയില്‍ നിന്നു ഗര്‍ഭസ്ഥശിശുവിലേക്ക്, എച്ച്.ഐ.വി ബാധിതയായ
  • അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്(രക്തം, മുലപ്പാല്‍ എന്നിവയിലൂടെ)
  • എച്ച്. ഐ. വി ബാധിതന്റെ സ്രവങ്ങള്‍ പുരണ്ടണ്ട വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ
  • എച്ച്‌ഐവി ബാധിതനില്‍ നിന്നു നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിലൂടെ
  • എച്ച്.ഐ.വി ബാധിതന്റെ അവയവം സ്വീകരിക്കുന്നതിലൂടെ

പകരാന്‍ സാധ്യത ഏറെയുള്ളവര്‍

  • മരുന്നു കുത്തിവയ്ക്കാന്‍ പലരുമുപയോഗിച്ച സൂചി വീണ്ടണ്ടും ഉപയോഗിക്കുന്നവര്‍
  • എച്ച്.ഐ.വി ബാധിതയായ അമ്മയ്ക്കു ജനിക്കുന്ന കുഞ്ഞ്
  • സുരക്ഷിതമല്ലാത്ത ലൈംഗികജീവിതം നയിക്കുന്നവര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago