HOME
DETAILS

ഓഖി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണമേഖലയെയും സ്തംഭിപ്പിച്ചു

  
backup
December 02, 2017 | 6:47 AM

vizhinjan-kerala-news-occhi-cyclone

തിരുവനന്തപുരം: കലിയടങ്ങാതെ കരയിലേക്ക് ആഞ്ഞുവീശിയ കടല്‍ കേരളത്തിന്റെ വികസന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണമേഖലയെയും സ്തംഭിപ്പിച്ചു.

കടലിന്റെ കലിയില്‍നിന്നു കൂറ്റന്‍ യന്ത്രങ്ങള്‍ക്കും രക്ഷപ്പെടാനായില്ല. കടല്‍ കുഴിച്ച് മണല്‍ത്തട്ട് നിരത്തല്‍ ജോലിക്കായെത്തിയ കൂറ്റന്‍ ഡ്രജര്‍ ശാന്തി സാഗര്‍ പത്തിനെ നങ്കൂരം തകര്‍ത്ത് കരയിലേക്ക് വലിച്ചെറിഞ്ഞ തിരകള്‍ കൂറ്റന്‍ ഷോര്‍ലേന്‍ പൈപ്പുകളെയും ഫ്‌ലോട്ടിംഗ് പൈപ്പുകളെയും വളച്ചൊടിച്ചു.

ബര്‍ത്ത് നിര്‍മാണത്തിനായി പൈലിംഗ് നടത്താന്‍ നിര്‍മിച്ച ഉരുക്ക് പ്ലാറ്റ്‌ഫോമും തിരകള്‍ തകര്‍ത്തു. രണ്ടു വര്‍ഷത്തെ അധ്വാനഫലമായി കോരിക്കയറ്റിയ മണലിന്റെ പകുതിയും തിരകള്‍ കവര്‍ന്നെടുത്തു.

മുന്നറിയിപ്പു യഥാസമയം ലഭിക്കാത്തതുകാരണം സുരക്ഷാ മുന്‍കരുതലെടുക്കുന്നതിന് തടസ്സമായതായി അധികൃതര്‍ പറയുന്നു.

ഏതു ദുര്‍ഘട സാഹചര്യങ്ങളെയും അതിജീവിക്കുമെന്നു കരുതിയ അറുന്നൂറ് ടണ്‍ ഭാരമുള്ള ശാന്തി സാഗറാണ് ഒറ്റ രാത്രി കൊണ്ട് നിലംപരിശായത്.

മണലില്‍ ഉറച്ച് കേടുപാടു സംഭവിച്ച ഡ്രജര്‍ നേരെയാക്കണമെങ്കില്‍ ഗുജറാത്തില്‍നിന്ന് സാങ്കേതിക വിദഗ്ധര്‍ എത്തണം. 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago