രാജ്യത്തെ 300 എന്‍ജി. കോളജുകള്‍ അടച്ചുപൂട്ടിയേക്കും
ന്യൂഡല്‍ഹി: രാജ്യത്ത് 300 സ്വകാര്യ എന്‍ജിനിയറിങ് കോളജുകള്‍ 2018-19 അധ്യയനവര്‍ഷത്തില്‍ അടച്ചുപൂട്ടിയേക്കുമെന്ന് വിവരം.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി 30 ശതമാനം മാത്രം പ്രവേശനം നടത്തിയ സ്വകാര്യ എന്‍ജിനിയറിങ് കോളജുകളില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കരുതെന്നാണ് മാനവ വിഭവശേഷി വകുപ്പ് നിര്‍ദേശം.
വിദ്യാര്‍ഥികള്‍ കുറവുള്ള 500ലധികം കോളജുകള്‍ നിരീക്ഷണത്തിലാണെന്ന് മാനവ വിഭവശേഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.എന്നാല്‍ ഈ കോളജുകള്‍ അടച്ചുപൂട്ടാതെ സയന്‍സ്, വൊക്കേഷണല്‍ കോളജുകളായി മാറ്റാനാണ് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ) നിര്‍ദേശിച്ചിരിക്കുന്നത്.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 3000 സ്വകാര്യ എന്‍ജിനിയറിങ് സ്ഥാപനങ്ങളിലായി 13.56 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
എന്നാല്‍ 800 ലധികം കോളജുകളിലും 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."