ഓഖി മുന്നറിയിപ്പ്: ഒരു മണിക്കൂറിനകം മലക്കംമറിഞ്ഞ് കണ്ണന്താനം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച വെളിപ്പെടുത്തലില്‍ മലക്കംമറിഞ്ഞ് കണ്ണന്താനം. ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഒരു മണിക്കൂറിനുള്ളില്‍ പറഞ്ഞ വാചകം വിഴുങ്ങി. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നാണ് വിഴിഞ്ഞത്ത് എത്തിയപ്പോള്‍ കണ്ണന്താനം മാറ്റി പറഞ്ഞത്.
നേരത്തെ, മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുന്നറിയിപ്പ് നേരത്തേ നല്കാന് സാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ന്യൂനമര്‍ദ്ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും കണ്ണന്താനം വിശദീകരിച്ചു. കേന്ത്രമന്ത്രിയുടെ മണിക്കൂറിനകമുള്ള മലക്കംമറിച്ചല്‍ കണ്ട ജനം എന്തു വിശ്വസിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."