തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം; വിജിലന്‍സിന് സമയം നീട്ടിനല്‍കി
കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി കോട്ടയം വിജിലന്‍സ് കോടതി നീട്ടി നല്കി.
ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയത്. ത്വരിതാന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ത്വരിതാന്വേഷണം നടത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം മുന്‍പ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ മൊഴി എടുക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
മാര്‍ത്താണ്ഡം കായല്മണ്ണിട്ടു നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്നും ഇതുമൂലം ലക്ഷംരൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."