HOME
DETAILS

നോര്‍ക്ക/ പ്രവാസി ക്ഷേമനിധി ഹെല്‍പ് ഡസ്‌ക് ഓഫിസ് മന്ത്രി ജി സുധാകരന്‍ ഉത്ഘാടനം ചെയ്തു

  
backup
December 04 2017 | 17:12 PM

doha-news-g-sudhakaran

 

ദോഹ: പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്‌കൃതി ആരംഭിച്ച ഹെല്‍പ് ഡസ്‌കിന്റെ ഓഫീസ് ഉല്‍ഘാടനം കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് എല്ലാ വെള്ളിയാഴ്ചകളിലും പ്രവര്‍ത്തിക്കുമെന്ന് പ്രവാസി ക്ഷേമനിധി ഡയരക്ടര്‍ കെ കെ ശങ്കരന്‍ പറഞ്ഞു. നോര്‍ക്ക ഡയരക്ടര്‍ സി. വി. റപ്പായി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പ്രധാന പങ്ക് പ്രവാസി മലയാളികള്‍ക്ക് ഉണ്ട്. പ്രവാസികളുടെ സ്പന്ദനം അറിയാവുന്ന ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പരിഗണന പ്രവാസികള്‍ക്ക് വരും കാലങ്ങളില്‍ പ്രതീക്ഷിക്കാമെന്നും സുധാകരന്‍ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവാസികള്‍ അധിവസിക്കുന്ന ഖത്തറില്‍ ഈ രാജ്യം പ്രവാസികളോടു കാണിക്കുന്ന സ്‌നേഹം മന്ത്രി എടുത്തു പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് നെഗറ്റീവ് ചര്‍ച്ചകള്‍ ആണ് . ഒരു ദുരന്തമുഖത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ദുരന്ത നിവാരണത്തിനു അടിയന്തരമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഭാഗമായാണ് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത് . ദുരന്തം നടന്നു 96 മണിക്കൂറിനുള്ളില്‍തന്നെ നൂറുകണക്കിന് മത്സ്യതൊഴിലാളികളെ രക്ഷിക്കാന്‍ സാധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ പരിമിതമായ ഉപകരണങ്ങള്‍ മാത്രമേയുള്ളൂ .ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജീവന്‍ രക്ഷാഉപകരണങ്ങള്‍ വാങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡണ്ട് എ കെ ജലീല്‍ അധ്യക്ഷനായിരുന്നു. സംസ്‌കൃതി ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ സ്വാഗതവും ഇ എം സുധീര്‍ നന്ദിയും പറഞ്ഞു. പി എന്‍ ബാബുരാജന്‍ മന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു .


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago