ദോഹ അന്താരാഷ്ട്ര വിമാനത്താവള വാഹന ഫീസില്‍ മാറ്റം വരും
ദോഹ: ജനുവരി ഒന്നാം തിയതി മുതല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ചാര്‍ജില്‍ മാറ്റം വരും.
നിലവില്‍ മണിക്കൂറില്‍ അഞ്ച് റിയാല്‍ ചാര്‍ജ് ഈടാക്കിയിരുന്നത് ജനുവരി മുതല്‍ ആറ് റിയാലായി വര്‍ധിക്കും. എന്നാല്‍ പുതിയ താരിഫ് പ്രകാരം പാര്‍ക്കിംഗ് സ്ഥലത്തേക്ക് കാര്‍ പ്രവേശിച്ചാല്‍ ആദ്യത്തെ 10 മിനുട്ടിനും ചാര്‍ജ് അടച്ച് പാര്‍ക്കിംഗ് സ്ഥലത്തു നിന്നും 15 മിനുട്ടിനകം വാഹനം പുറത്തേക്ക് പോകുന്നതിനും ചാര്‍ജ് ഈടാക്കില്ല.
ദീര്‍ഘകാലത്തേക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള പ്രതിദിന ചാര്‍ജ് 45 റിയാലായി നിജപ്പെടുത്തും. അതുകൂടാതെ നിരവധി മറ്റു വ്യത്യസ്ത ചാര്‍ജ് സൗകര്യങ്ങളുമുണ്ട്.
പ്രീമിയം പാര്‍ക്കിംഗ് സര്‍വിസില്‍ പരിസ്ഥിതി സൗഹൃദ കാര്‍ വാഷ് ഉള്‍പ്പെടെയുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തി അടുത്ത മൂന്ന് മുതല്‍ എട്ട് മാസത്തിനകം പരിപാടി ആരംഭിക്കും.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിന്റെ പുതിയ ഘട്ടത്തിലാണെന്നും അതിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വെബ്സൈറ്റില്‍ അറിയിച്ചു.
ആവശ്യമായ സൗകര്യങ്ങളും നിക്ഷേപങ്ങളും നടത്തുന്നതിനനുസരിച്ച് പാര്‍ക്കിംഗ് ഫീ ഇനത്തിലും നേരിയ വര്‍ധനവുണ്ടാകുമെങ്കിലും ലോകത്തിലെ ഏതൊരു അന്താരാഷ്ട്ര വിമാനത്താവളങ്ങളേയും അപേക്ഷിച്ച് ഹമദിലെ ചാര്‍ജ് താരതമ്യേന കുറവാണെന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."