ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല:ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍
അമൃത്സര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കല്‍പോലും വിസ്മരിക്കാന്‍ കഴിയാത്ത ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍.
പഞ്ചാബിലെ അമൃത്്‌സറിലാണ് 1919ല്‍ 400 സിഖുകാരെ ബ്രിട്ടീഷ് ഇന്ത്യന്‍ സൈനികര്‍ വെടിവച്ച് കൊലപ്പെടുത്തിയ ജാലിയന്‍ വാലാബാഗ് കൊട്ടക്കൊല നടന്നത്. ഈ സംഭവം നടന്നിട്ട് 98 വര്‍ഷമായി. ഇന്ത്യയുടെ ചരിത്രത്തിലെ അത്യന്തം ഭീകരമായ ഒരു സംഭവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക-സാംസ്‌കാരിക രംഗത്ത് ഇന്ത്യയും പാകിസ്താനുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമൃത്്‌സറിലെത്തിയ സാദിഖ് ഖാന്‍, ജാലിയന്‍ വാലാബാഗ് രക്ത സാക്ഷി കുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.
1919 ഏപ്രില്‍ 13 ഞായറാഴ്ചയാണ് നിരായുധരായ നാട്ടുകാര്‍ക്കു നേരെ 50ഓളം വരുന്ന പട്ടാളക്കാര്‍ വെടിവച്ചത്. ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരേ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കുനേരെയായിരുന്നു നിഷ്ഠൂരമായ ആക്രമണം സൈന്യം നിടത്തിയിരുന്നത്. സംഭവത്തില്‍ 400ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. 1200 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് ഇപ്പോഴും അവ്യക്തമാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം നടത്തിയ ഈ ആക്രമണം തെറ്റായതായിരുന്നു. ഈ സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ തെറ്റ് മനസിലാക്കാന്‍ ബ്രിട്ടന്‍ തയാറാകണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ മേയര്‍ രേഖപ്പെടുത്തുകയും ചെയ്തു. ജാലിയന്‍ വാലാബാദ് സന്ദര്‍ശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നുവെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുകയും ബ്രിട്ടീഷ് ചരിത്രത്തില്‍ അതീവ ലജ്ജക്കിടയാക്കുന്ന സംഭവമാണ് ഇതെന്ന് വ്യക്തമാക്കിയിരുന്നതായി മേയറുടെ പരാമര്‍ശത്തിന് പിന്നാലെ ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."