തുള്ളല്‍ കലാകാരന് നിര്‍മാണതൊഴില്‍ ജീവിതം
നെന്മാറ: തുള്ളല്‍ പഠനം പൂര്‍ത്തീകരിച്ച കലാകാരനായ പ്രശാന്തിപ്പോള്‍ ജീവിക്കാന്‍ നിര്‍മാണ തൊഴിലാളിയുടെ വേഷംകെട്ടുകയാണ്. ലക്കിടി രാമചന്ദ്രന്റെ മകന്‍ പ്രശാന്ത് 94-95 കാലത്തു ലക്കിടി കുഞ്ചന്‍ സ്മാരകത്തില്‍ ചേര്‍ന്ന് തുള്ളല്‍ പഠനം പൂര്‍ത്തീകരിച്ചു. കുറേക്കാലം തുള്ളല്‍ വേഷങ്ങള്‍ക്ക് കച്ചയൊരുക്കാനും തുള്ളല്‍ പാട്ടുപാടാനുമായി പോയെങ്കിലും ഈ കലകൊണ്ട് ജീവിതത്തിന്റെ ഇരുകരകളും മുട്ടിക്കാന്‍ പെടാപാടുപെട്ടപ്പോഴാണ് 34 കാരനായ പ്രശാന്ത് നിര്‍മാണ തൊഴിലേക്കിറങ്ങിയത്. നിര്‍മാണതൊഴില്‍ ചെയ്തു ജീവിക്കുമ്പോഴും ഈ കലാകാരന്‍ തുള്ളലിനെ പൂര്‍ണമായും കൈയൊഴിയാന്‍ തയാറായിട്ടില്ല. ഇപ്പോള്‍ യുവജനോത്സവങ്ങള്‍ക്കും, മറ്റു ക്ഷേത്രോത്സവങ്ങള്‍ക്കും പാട്ടുപാടാനും പോവാറുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ജില്ല, സംസ്ഥാന കലോത്സവങ്ങള്‍ക്കു പ്രശാന്ത് പോവാറുണ്ട്. തന്നോടൊപ്പം പഠിച്ച ലക്കിടിയിലെ തുള്ളല്‍ കലാകാരന്‍ രാജേഷ് ലക്കിടിയോടൊപ്പം ശീതങ്കന്‍ തുള്ളലും, ഓട്ടന്‍തുള്ളലും അഭ്യസിക്കുന്നവര്‍ക്ക് തണലായി പ്രശാന്തുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."