ചൈനീസ് ഉല്‍പന്നങ്ങളുടെ ആധിക്യമില്ലാതെ ഇത്തവണ ക്രിസ്തുമസ് വിപണി
വടക്കാഞ്ചേരി: ക്രിസ്തുമസിനെ വരവേല്‍ക്കാല്‍ വിപണി സജീവം. നാടെങ്ങും നക്ഷത്ര ദീപങ്ങള്‍ മിഴി തുറക്കുമ്പോള്‍ ഇത്തവണ വിരുന്നെത്തുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആധിക്യമില്ലാത്ത വിപണി. ചരക്ക് സേവന നികുതി പ്രാബല്യത്തിലായതാണ് ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് തിരിച്ചടിയായത്. ഈ വിടവ് നികത്താന്‍ തദേശീയ ഉല്‍പ്പന്ന നിര്‍മ്മാതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തെത്തി കഴിഞ്ഞു. എല്ലാ മേഖലയിലും വൈവിധ്യം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണ് ഇത്തവണത്തെ വിപണി ഉല്‍പ്പന്നങ്ങള്‍ . നക്ഷത്രങ്ങളില്‍ ജിമിക്കി കമ്മല്‍ തന്നെയാണ് താരം. 250 രൂപയാണ് ചില്ലറ വില്‍പ്പന വില. ഇടിവെട്ട് സില്‍വര്‍ ഡിസൈന്‍ നക്ഷത്രവും വന്‍തോതില്‍ വിറ്റഴിയുന്നു. 225 രൂപയാണ് തിളങ്ങുന്ന ഈ നക്ഷത്ര താരത്തിന് വില. വിവിധ വലുപ്പത്തിലുള്ള ട്രീകളും ആകര്‍ഷണമാണ്. 75 രൂപ മുതല്‍ 1250 രൂപ വരെയാണ് ട്രീകള്‍ക്ക് നല്‍കേണ്ടത്. റെഡിമെയ്ഡ് പുല്‍കൂടുകളും വില്ലനയ്‌ക്കെത്തിയിട്ടുണ്ട്. 100 രൂപ മുതല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ നിന്ന് വാങ്ങാം. ചൂരല്‍ കൊണ്ടുള്ള പുല്‍കൂടിനാണ് ഡിമാന്റ് ഏറെ. എല്‍.ഇ.ഡി സ്റ്റാറുകളുടെ വിലയില്‍ ഇത്തവണ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി വ്യാപാരികള്‍ പറയുന്നു. കുടുംബശ്രീ യൂണിറ്റുകളും ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളും ഇതര സംസ്ഥാനക്കാരുമൊക്കെ കളം നിറഞ്ഞതോടെയാണ് എല്‍.ഇ.ഡി നക്ഷത്ര വില താഴോട്ട് പതിച്ചത്. 125 രൂപ മുതല്‍ 475 രൂപ വരെയാണ് ഇത്തവണ വര്‍ണ്ണാഭമായ ഈ നക്ഷത്ര വില. പുല്‍കൂട്ടില്‍ വിരിക്കാനുള്ള റെഡിമെയ്ഡ് പുല്ല് വരെ വിപണിയില്‍ സുലഭം. ഒരു അടിയ്ക്ക് 40 രൂപ മുതല്‍ 60 രൂപ വരെയാണ് വില. സാന്റാക്ലോസിന്റെ വസ്ത്രം നേഴ്‌സറി കുട്ടികള്‍ക്കു വരെയുള്ളതും സുലഭം . ക്രിസ്തുമസ് കാര്‍ഡുകള്‍ക്ക് വലിയ ഡിമാന്റില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നവ മാധ്യമങ്ങള്‍ തരംഗമാകുന്നതാണ് കാര്‍ഡുകള്‍ക്ക് തിരിച്ചടി. വരും ദിവസങ്ങളില്‍ മികച്ച കച്ചവടം ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."