വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ നീക്കി
കോയമ്പത്തൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ നിയോജക മണ്ഡലം വരണാധികരിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റി. ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസര്‍ കെ. വേലുസാമിയെ ആണ് നീക്കിയത്. ഇദ്ദേഹത്തിന് പകരമായി പ്രവീണ്‍ പി. നായരെ നിയമിച്ചു.
മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന നടന്‍ വിശാലിന്റെ പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയവരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്ന് പറഞ്ഞാണ് വരണാധികാരി പത്രിക തള്ളിയത്. എന്നാല്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി മധുസൂദനന്റെ പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തി കത്ത് വാങ്ങുകയായിരുന്നുവെന്നാണ് വിശാലിന്റെ ആരോപണം. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ നഗറില്‍ ഡിസംബര്‍ 17നാണ് ഉപരതെരഞ്ഞെടുപ്പ്. 24ന് ഫലപ്രഖ്യാപനമുണ്ടാകും.
രേഖകള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും തള്ളിയിരുന്നു. പത്രിക തള്ളണമെന്ന് സൂക്ഷമ പരിശോധനക്കിടെ അണ്ണാ ഡി.എം.കെ പ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."