HOME
DETAILS
MAL
പരക്കെ യന്ത്രത്തകരാര്‍; മാറ്റിയത് നൂറോളം ബൂത്തുകളില്‍
backup
December 09 2017 | 21:12 PM
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം പരക്കെ പണിമുടക്കി. തകരാറിനെ തുടര്‍ന്ന് ഒട്ടേറെ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് അല്പസമയം തടസപ്പെടുകയും യന്ത്രങ്ങള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
ആദ്യഘട്ട തെരഞ്ഞെടുപ്പിനായി തയാറാക്കിയ 24,689 വിവി പാറ്റ് മെഷീനുകളില്‍ 470 എണ്ണം തകരാറിനെ തുടര്‍ന്നു മാറ്റി. 26,865 വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചതില്‍ നൂറോളം യന്ത്രങ്ങള്‍ക്കു തകരാര്‍ കണ്ടെത്തി.
ജെത്പൂരിലെ ഒരു ബൂത്തില്‍ യന്ത്രത്തകരാര്‍ കാരണം വോട്ടെടുപ്പ് തടസപ്പെട്ടപ്പോള്‍ സംസ്ഥാന മന്ത്രി ജയേഷ് റഡാഡിയയ്ക്കും വരിയില്‍ കാത്തുനില്ക്കേണ്ടിവന്നു. രാജ്കോട്ട് ജില്ലയില്‍ മാത്രം 33 വോട്ടിങ് യന്ത്രങ്ങള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."