മലയാളസര്‍വകലാശാല എം.ഫില്‍, പിഎച്ച്.ഡി അപേക്ഷ ക്ഷണിച്ചു
തിരൂര്‍: മലയാളസര്‍വകലാശാലയില്‍ 2017 - 18 അധ്യയനവര്‍ഷം ആരംഭിക്കുന്ന എം.ഫില്‍, പിഎച്ച.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 12 നകം ഓണ്‍ലൈനായോ തപാലിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം (പട്ടികജാതി, വര്‍ഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 50 ശതമാനം) മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഡിസംബര്‍ 16 ന് രാവിലെ 10 മണിക്ക് സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശനപരീക്ഷ നടക്കും.
പത്ത് വകുപ്പുകളിലായി 31 വീതം സീറ്റുകളാണുള്ളത്. വിഷയം, എം.ഫില്‍, പി.എച്ച്.ഡി എന്ന ക്രമത്തില്‍ : ഭാഷാശാസ്ത്രം (എം.ഫില്‍ 7, പിഎച്ച്.ഡി 7) , മലയാളം സാഹിത്യപഠനം( 5,6), മലയാളം സാഹിത്യരചന(4,4), സംസ്‌കാര പൈതൃക പഠനം(7,3), ജര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്(1,0), പരിസ്ഥിതിപഠനം(2, 2), തദ്ദേശവികസനപഠനം(1, 2), ചരിത്രം(2, 4), സോഷ്യോളജി(1, 1), ചലച്ചിത്രപഠനം(1, 2). മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് സാഹിത്യപഠനം, സാഹിത്യരചന എീ വിഭാഗങ്ങളിലും സംസ്‌കാരപൈതൃക പഠനം മലയാളം, ആര്‍ക്കിയോളജി, ചരിത്രം, ഫോക്‌ലോര്‍ എം.എക്കാര്‍ക്ക് സംസ്‌കാരപൈതൃകപഠനവിഭാഗത്തിലേക്കും അപേക്ഷ നല്‍കാം. മറ്റ് വിഭാഗങ്ങളില്‍ അതാത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."