HOME
DETAILS

ആരൊക്കെയോ ഭയപ്പെടുന്ന സ്ഥാനാരോഹണം

  
backup
December 13 2017 | 01:12 AM

rahul-gandhi-congress-president-spm-editorial

ഒട്ടും അപ്രതീക്ഷിതമല്ലെങ്കിലും രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു വരുമ്പോള്‍ ദേശീയരാഷ്ട്രീയത്തിലെ ചില അതികായന്മാരുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഉത്തരേന്ത്യയില്‍നിന്നു കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ചില സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിട്ട രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തനുണര്‍വും അതിന്റെ പരമോന്നത നേതൃത്വത്തിലേക്കു രാഹുല്‍ വരുമ്പോള്‍ ലഭിച്ചേക്കാവുന്ന രാഷ്ട്രീയ ഊര്‍ജവും തന്നെയാണ് ഈ വേവലാതിക്കു കാരണമെന്നു വ്യക്തം.
യു.പി.എ ഭരണകാലത്തുണ്ടായ വലിയ അഴിമതികളടക്കമുള്ള രാഷ്ട്രീയവീഴ്ചകളും പക്വതയും പ്രാപ്തിയുമുള്ളതെന്നു ജനങ്ങള്‍ക്കു തോന്നുന്ന തരത്തിലുള്ള നേതൃത്വത്തിന്റെ അഭാവവുമാണു കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്കു കാരണം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ബി.ജെ.പിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും തുടക്കത്തില്‍ രാജ്യത്തെ ഒരു വിഭാഗമാളുകള്‍ വലിയ പ്രതീക്ഷയാണു വച്ചുപുലര്‍ത്തിയത്.
ആ പ്രതീക്ഷയെല്ലാം അസ്തമിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടു കാലം കുറച്ചായി. കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്ന ഹിന്ദുത്വഫാസിസ്റ്റ് ശക്തികള്‍ രാജ്യം മുഴുവന്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയതാണ്ഡവങ്ങളും ദരിദ്രജനവിഭാഗത്തിന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന സാമ്പത്തികനയങ്ങളും ജനമനസുകളില്‍ അതിവേഗം ഭരണവിരുദ്ധവികാരം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതു ഫലത്തില്‍ കോണ്‍ഗ്രസിന്റെ ജനപിന്തുണയില്‍ കാര്യമായ വളര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്.

2014ല്‍ നിന്ന് 2017 ലെത്തിയപ്പോള്‍ രാഹുല്‍ഗാന്ധിയിലെ പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനേതാവും ഏറെ വളര്‍ന്നിട്ടുമുണ്ട്. രാഹുലിന്റെ പക്വതക്കുറവും രാഷ്ട്രീയപരിചയമില്ലായ്മയും അന്നു ബി.ജെ.പി ഫലപ്രദമായി പ്രചരിപ്പിച്ചു വിജയം കണ്ടിരുന്നെങ്കില്‍ ഇന്ന് അതത്ര എളുപ്പമല്ല. തുടര്‍ച്ചയായി രണ്ടുതവണ ജനങ്ങള്‍ വോട്ടുചെയ്തു ലോക്‌സഭയിലേക്കയച്ച അദ്ദേഹം സാമാന്യം മികച്ച രാഷ്ട്രീയ അനുഭവജ്ഞാനം നേടിക്കഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല, ഒന്നരപ്പതിറ്റാണ്ടിലധികം വരുന്ന രാഷ്ട്രീയപ്രവര്‍ത്തന പരിചയം ചെറുതല്ല. ഈ വളര്‍ച്ച മറ്റാരേക്കാളുമധികം മനസ്സിലാക്കിയത് കോണ്‍ഗ്രസിന്റെയും മതേതരസമൂഹത്തിന്റെയും മുഖ്യശത്രുവായ സംഘ്പരിവാര്‍ തന്നെയാണ്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിക്കു കാലിടറുന്നതും രാഹുല്‍ സൃഷ്ടിക്കുന്ന ചലനങ്ങളും തന്നെയാണു തെരഞ്ഞടുപ്പിലെ പാകിസ്താന്‍ ഇടപെടല്‍ പോലുള്ള അതിഹീനവും ദേശവിരുദ്ധവുമായ പ്രചാരണങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്.
പപ്പു വിശേഷണത്തിലൂടെയും സ്മൃതി ഇറാനിയെപ്പോലുള്ള നേതാക്കളെക്കൊണ്ടു നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ നടത്തിച്ചുമൊക്കെ രാഹുലിന്റെ ജനപിന്തുണയില്‍ ഇടിവു വരുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ കാരണവും രാഷ്ട്രീയഭീതിയല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയ എതിരാളികളെ ആസൂത്രിത വ്യക്തിഹത്യകളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഏറെ പഴകിയ ഫാസിസ്റ്റ് തന്ത്രമാണ്.
കോണ്‍ഗ്രസിനു രാഷ്ട്രീയമായി എന്തൊക്കെ തകരാറുണ്ടെങ്കിലും ആസുരമായ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ രാജ്യത്തെ മതേതരവിശ്വാസികള്‍ ആ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിനോടുള്ള അനുഭാവത്തിലുപരി സംഘ്പരിവാര്‍ ഫാസിസത്തോടുള്ള വെറുപ്പാണ് അതിനു കാരണം.
ആ പ്രതീക്ഷയെ രാഷ്ട്രീയ പ്രായോഗികതയിലേയ്ക്കു പരിവര്‍ത്തിപ്പിക്കാന്‍ ശക്തമായ നേതൃത്വം ആ പാര്‍ട്ടിക്ക് ആവശ്യമുള്ള സമയമാണിത്.
കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിലധികം ഏതു നിമിഷവും ഭിന്നിക്കാവുന്ന രാഷ്ട്രീയഘടനയുള്ള പാര്‍ട്ടിയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുമിച്ചു നിര്‍ത്തുകയെന്നതാണു പരമപ്രധാനം.
രാഹുല്‍ നേതൃത്വത്തില്‍ വരുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒട്ടും അഭിപ്രായഭിന്നതയില്ലാത്ത അവസ്ഥ അതു സംബന്ധിച്ചും ശുഭസൂചന നല്‍കുന്നു. ഇങ്ങനെ എല്ലാ തരത്തിലും കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ കടമ നിര്‍വഹിക്കാന്‍ രാഹുലിനു സാധ്യമാകുമെന്നു പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതസൗഹാർദ്ദത്തിന്റെ സ്നേഹവിളംബരമായി പുതുക്കിപ്പണിത അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago