കല്‍ക്കരി അഴിമതിക്കേസ്: മധുകോഡക്കെതിരായ വിധി നാളെ
ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോഡക്കെതിരായ കേസില്‍ നാളെ പ്രത്യേക സി.ബി.ഐ കോടതി വിധി പറയും. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇന്നലെ മധുകോഡ ഉള്‍പ്പെടെയുള്ള പ്രതികളുടെ അഭിപ്രായം തേടിയ ശേഷമാണ് നാളത്തേക്ക് വിധിപറയാനായി മാറ്റിയത്.
അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന് ചുരുങ്ങിയത് ഏഴുവര്‍ഷം തടവ് വിധിക്കണമെന്ന് സി.ബി.ഐ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മധുകോഡക്കുപുറമെ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി എ.കെ ബസു, വിജയ് ജോഷി, നിവി അയേണ്‍, സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന രണ്ടുകമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.
കോടതി പ്രതികളുടെ വാദം കേട്ടപ്പോള്‍, താന്‍ വിവിധ തരത്തിലുള്ള അസുഖബാധിതനാണെന്നും തന്നെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നതെന്നും ഇക്കാര്യം പരിഗണിച്ച് തന്നോട് കനിവുകാണിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. തനിക്കെതിരായി നേരത്തെ ഒരു തരത്തിലുള്ള കേസുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."