HOME
DETAILS
MAL
ശബരിമലയിലെ ജലക്ഷാമം: മറ്റുവഴി അറിയിക്കണമെന്ന് ഹൈക്കോടതി
backup
December 14 2017 | 22:12 PM
കൊച്ചി: ശബരിമലയിലെ ജലക്ഷാമം പരിഹരിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടലല്ലാതെ മറ്റു വഴിയുണ്ടോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഡാമിന്റെ ഉയരം രണ്ടര മീറ്റര്‍ വര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് നല്കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇവിടെ ഒഴുകിപ്പോകുന്ന ജലം സംഭരണി നിര്‍മിച്ച് ശേഖരിക്കുന്നത് ഗുണം ചെയ്യുന്നില്ലെങ്കില്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സങ്കേതത്തിന്റെ അധികൃതരും അറിയിച്ചിരുന്നു. തുടര്‍ന്നാണ് മറ്റു മാര്‍ഗം എന്തെങ്കിലും ഉണ്ടോയെന്ന് കോടതി ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."