ചെങ്കിസ് ഖാന്റെ ഛായാചിത്രത്തില്‍ ചവിട്ടി; 19കാരന് ജയില്‍ശിക്ഷ
ബെയ്ജിങ്: മംഗോളിയന്‍ ഭരണാധികാരി ചെങ്കിസ് ഖാന്റെ ഛായാചിത്രത്തില്‍ ചവിട്ടിയതിന് ചൈനയില്‍ 19കാരനു ജയില്‍ശിക്ഷ. യുവാവ് വംശീയ വിദ്വേഷം സൃഷ്ടിക്കുന്നതായി ആരോപിച്ചാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ലൂ എന്ന പേരില്‍ അറിയപ്പെടുന്ന കൗമാരക്കാരന് മംഗോളിയ ഭരണാധികാരിയുടെ ഛായാചിത്രത്തില്‍ ചവിട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പൊലിസ് കേസെടുക്കുകയായിരുന്നു. ഇന്നലെ മംഗോളിയ പ്രവിശ്യയിലുള്ള കോടതിയാണ് ലുവോയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
ഇന്നും ചൈനയിലെ മംഗോളിയന്‍ വംശജര്‍ക്കിടയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ചെങ്കിസ് ഖാന്. ചൈനയിലെ സ്വയം ഭരണ പ്രദേശമായ മംഗോളിലാണ് ഇവര്‍ താമസിക്കുന്നത്. 13-ാം നൂറ്റാണ്ടില്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങള്‍ കീഴടക്കിയ മംഗോള്‍ രാജാവാണ് ചെങ്കിസ് ഖാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."