വിചിത്ര പരാതിയുമായി യുവാവ് മുഖ്യമന്ത്രിക്കുമുന്നില്‍
കൊട്ടാരക്കര (കൊല്ലം): വാഹനം അപകടത്തില്‍പ്പെട്ടതിന്റെ പൊലിസ് രേഖകള്‍ ലഭിക്കാന്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐക്കും നല്‍കിയ തനിക്കുമെതിരേ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി. കൊല്ലം ചവറ തടത്തിവിളയില്‍ അരുണ്‍ കുമാറാണ് വേറിട്ട പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
കഴിഞ്ഞ മാസം അഞ്ചിന് അരുണ്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 23 കെ 3057 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ തെന്മല സ്റ്റേഷന്‍ പരിധിയിലെ ഇടമണ്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനേത്തുടര്‍ന്ന് തെന്മല സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എഫ്. ഐ.ആറിന്റെ പകര്‍പ്പും പൊലിസ് രേഖകളും ലഭിക്കുന്നതിന് കഴിഞ്ഞ മാസം 13ന് പൊലിസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കി. അന്വേഷണ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ സഹദേവന്‍ ഇതിനായി 500 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.
ഇതിനു തെളിവായി തന്റെ കൈയിലുള്ള ഫോണിലെ ശബ്ദരേഖകളും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. സ്റ്റേഷനില്‍നിന്ന് ന്യായമായി ലഭിക്കേണ്ട സേവനത്തിന് കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയുംചെയ്തത് നിയമവിരുദ്ധമാണ്. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. കൈക്കൂലി നല്‍കിയ താന്‍ എന്തു ശിക്ഷാ നടപടി സ്വീകരിക്കാനും തയാറാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി പരാതി സംസ്ഥാന പൊലിസ് മേധാവിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പൊലിസ് അരുണ്‍ കുമാറില്‍നിന്ന് കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്തി. സാക്ഷികളെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് എസ്.ഐ മുബാറക് വ്യക്തമാക്കി. തെന്മലയിലെ ഒരു പഞ്ചായത്തംഗത്തെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍മാറി. എ.എസ്.ഐ സഹദേവനെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."