HOME
DETAILS
MAL
ഗോവ ; ചാനല്‍ ചര്‍ച്ചകള്‍ ഭാഷാ തീവ്രവാദത്തിലേക്ക് നയിക്കുന്നു
backup
December 17 2017 | 22:12 PM
പനാജി: ചാനല്ചര്ച്ചകളെ പരിഹസിച്ച് സെന്‍സര്‍ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി. പല ചാനലുകളിലുമുള്ള ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഭാഷാ തീവ്രവാദത്തിന്റെ പരിധിയില്‍ വരുന്നതാണ്. പലതും പുറത്തുപറയാന്‍ സാധിക്കാത്തവയാണ്. ഇത് ചര്‍ച്ചകളുടെ നിലവാരം തകര്‍ക്കുന്നു.
സംവാദങ്ങള്‍ ആരോഗ്യപരമാകണം. കാരണം നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ചര്‍ച്ചകളില്‍ ആധിപത്യം നേടാനായി ഭാഷാ പ്രയോഗങ്ങളെ തീവ്രമാക്കരുത്.
ഇത്തരം വണ്‍ലൈന്‍ പ്രയോഗങ്ങള്‍ ഭാഷാ തീവ്രവാദത്തിലേക്ക് നയിക്കുകയാണ്. ജനങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ കാണില്ലെന്ന് ഉറപ്പിച്ചാല്‍ ഇത്തരക്കാര്‍ ഈ രീതി തനിയെ ഉപേക്ഷിക്കുമെന്നും പ്രസൂണ്‍ ജോഷി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."