ലക്ഷദ്വീപില്‍ ഭരണം കോണ്‍ഗ്രസിന്
കൊച്ചി: ലക്ഷദ്വീപ് പഞ്ചായത്ത്തല തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഭരണം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ചീഫ് കൗണ്‍സിലും ആറ് ദ്വീപുകളുടെ പഞ്ചായത്ത് ഭരണവുമാണ് എന്‍.സി.പിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൈകളിലെത്തിയത്. ഭരണസിരാകേന്ദ്രമായ കവരത്തിയില്‍ 66 വീതം സീറ്റുമായി മുഖ്യഎതിരാളിയായ എന്‍.സി.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. ഇവിടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് നറുക്കെടുപ്പായിരിക്കും. 10 ദ്വീപുകളില്‍ നിന്നുള്ള 26 ജില്ലാ പഞ്ചായത്ത് സീറ്റില്‍ 14 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 12 സീറ്റില്‍ മാത്രമേ ഭരണകക്ഷിയായ എന്‍.സി.പിക്ക് ജയിക്കാനായുള്ളൂ. പത്തില്‍ ആറ് ദ്വീപുകളിലും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്.37 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്ത് സഭയില്‍ ആറ് ദ്വീപുകളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളടക്കം 20 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ആധിപത്യമുറപ്പിച്ചത്.
ആന്ത്രോത്ത്, ബിത്ര, കട്മത്ത് ദ്വീപുകളില്‍ ഭരണം നിലനിര്‍ത്തിയ കോണ്‍ഗ്രസ് അഗത്തി, മിനിക്കോയ്, ചെത്‌ലത്ത് ദ്വീപുകള്‍ എന്‍.സി.പി യില്‍നിന്ന് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസില്‍ നിന്ന് കില്‍ത്താന്‍ പിടിച്ചെടുക്കാനായെങ്കിലും അമിനിയും കല്‍പേനിയും മാത്രമാണ് എന്‍.സി.പിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞത്. മുന്‍ സി.പി.എം നേതാവ് ഡോ. മുനീറിന്റെ നേതൃത്വത്തിലുള്ള മലിക്ക് സിറ്റിസണ്‍ കൗണ്‍സില്‍ (എം.സി.സി) മിനിക്കോയില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച് രണ്ട് സീറ്റില്‍ വിജയിച്ചു. ബി.ജെ.പി, സി.പി.എം, സി.പി.ഐ കക്ഷികള്‍ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
ആന്ത്രോത്തിലെ 12 പഞ്ചായത്ത് സീറ്റില്‍ പത്തും നേടിയ കോണ്‍ഗ്രസ് നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മൂന്നും നേടി തിളക്കമാര്‍ന്ന വിജയമാണ് കാഴ്ചവച്ചത്. പഞ്ചായത്തില്‍ രണ്ട് സീറ്റില്‍ ഒതുങ്ങിയ എന്‍.സി.പിക്ക് ജില്ലാ പഞ്ചായത്തിലേക്ക് ഒരു സീറ്റ് മാത്രമായി. മിനിക്കോയില്‍ കോണ്‍ഗ്രസിന് ആറും കൂട്ടുകക്ഷിയായ എം.സി.സിക്ക് രണ്ടും സീറ്റ് ലഭിച്ചപ്പോള്‍ എന്‍.സി.പി മൂന്ന് സീറ്റില്‍ ഒതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."