വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ വ്യക്തമായ മുന്നേറ്റം കാണിച്ച ബി.ജെ.പിക്ക് ഇപ്പോള്‍ കാലിടറുന്നതായാണ് സൂചന. കേവല ഭൂരിപക്ഷത്തിനടുത്തെത്തിയ ബി.ജെ.പി.യെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുകയാണ്. ശക്തമായ പോരാട്ടം നടന്ന ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും വിജയപ്രതീക്ഷയിലാണ്.
ഹിമാചല്‍പ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി വീരഭദ്രസിങിനെതിരേ അനധികൃത സ്വത്ത് വിവാദം നിലനില്‍ക്കുമ്പോള്‍ ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിക്കുന്നുണ്ട്. 22 വര്‍ഷമായി തുടരുന്ന ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി, നോട്ട് നിരോധനം ഉള്‍പ്പെടെയുള്ളവ തെരഞ്ഞെടുപ്പ് വിധിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ടിറങ്ങിയതിനാല്‍ പ്രധാനമന്ത്രി നരന്ദ്രമോദിയുടെ അഭിമാനപോരാട്ടം കൂടിയാണിവിടെ.
എന്നാല്‍ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേകള്‍. അതിനിടെ ഗുജറാത്തിലെ വോട്ടിങ് മെഷിനുകളെ സംബന്ധിച്ച വിവാദം മുറുകുകയാണ്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പട്ടീദാര്‍ സംവരണമുന്നണി നേതാവ് ഹാര്‍ദിക് പട്ടേലും ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂറും രംഗത്തെത്തിയിട്ടുണ്ട്. യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകള്‍ എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. രണ്ടാം ഘട്ടത്തിലെ ആറ് ബൂത്തുകളില്‍ ഇന്നലെ റീ പോളിങ് നടന്നു. യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട് രസീത് കൂടി എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രിം കോടതി നിരസിച്ചിരുന്നു.
ഗുജറാത്തില്‍ 33 ജില്ലകളിലെ 37 കേന്ദ്രങ്ങളിലാണ് ഇന്ന് വോട്ടെണ്ണുക. ഡിസംബര്‍ ഒന്‍പതിനും 14നുമായി നടന്ന തെരഞ്ഞെടുപ്പില്‍ 68.4 ശതമാനംപോളിങ് ആണ് രേഖപ്പെടുത്തിയത്. ഹിമാചല്‍പ്രദേശില്‍ 68 സീറ്റുകളിലേക്ക് 337 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇവിടെ 42 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. നവംബര്‍ ഒമ്പതിനായിരുന്നു തെരഞ്ഞെടുപ്പ്. 75.28 ശതമാനമായിരുന്നു പോളിങ്..
ഗുജറാത്ത് ( ലീഡിങ്) ബിജെപി: 104 കോണ്‍ഗ്രസ്+ : 76 മറ്റുള്ളവര്‍: 2 ഹിമാചല്‍ പ്രദേശ് ( ലീഡിങ്) ബിജെപി: 40 കോണ്‍ഗ്രസ് : 24 മറ്റുള്ളവര്‍: 4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."