വിജയപ്രതീക്ഷയില്‍ യുവതുര്‍ക്കികള്‍
അഹമദാബാദ്: യുവതുര്‍ക്കികളുടെ രംഗപ്രവേശനമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ബി.ജെ.പി ശക്തമായ ഭീഷണിയായി തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ തുടങ്ങിയവരുടെ മുന്നേറ്റം. ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഇടക്കിടെ മാറിമറിയുന്നുണ്ടെങ്കിലും വിജയപ്രതീക്ഷയിലാണ് ഇവര്‍. മുഖ്യമന്ത്രി വിജയ് രൂപാണിയും ഇപ്പോള്‍ മുന്നിലാണ്.
സാമൂഹികാടിസ്ഥാനത്തില്‍ ഏറെ പ്രധാന്യമുണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പിന്. ജാതി സമവാക്യങ്ങളാണ് ഗുജറാത്ത് രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. ഭരണം എന്നതിനപ്പുറം ഒരു രാഷ്ട്രീയ വിജയത്തിന്റെ സാധ്യതയാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ തേടുന്നത്. അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള തെരഞ്ഞെടുപ്പ് എന്നതിനപ്പുറം രാഹുല്‍ തരംഗത്തിന്റെ പ്രതിഫലനവും കൂടിയാണ് കോണ്‍ഗ്രസ് കാത്തിരിക്കുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കുന്ന നിരവധി മാറ്റങ്ങല്ക്കുള്ള അടിത്തറ കൂടിയാണ് ഗുജറാത്ത് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."