മാറിമറിഞ്ഞ് ഗുജറാത്ത്; ബി.ജെ.പി ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം
അഹമ്മദബാദ്: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഗുജറാത്തില്‍ വോട്ടെണ്ണല്‍
പുരോഗമിക്കുമ്പോള്‍ ആറാം തവണയും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് സൂചന. തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച് മുന്നേറിയ ബിജെപി ഒരു ഘട്ടത്തില്‍ അനായാസം വിജയം നേടുമെന്നും കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിലേക്ക എത്തുമെന്നും തോന്നിച്ചു.
ഒരു ഘട്ടത്തില്‍ 102 സീറ്റില്‍ ബി.ജെ.പിയും 60 സീറ്റില്‍ കോണ്‍ഗ്രസും എന്ന നിലയ്ക്കായിരുന്നു ആദ്യ ഫലം. എന്നാല്‍ വളരെപ്പെട്ടെന്ന് ഇത് മാറി. പിന്നീട് കോണ്‍ഗ്രസ് 91 സീറ്റിലും ബി.ജെ.പി 88 സീറ്റിലും എന്ന നിലയില്‍ ലീഡ് മാറി. പക്ഷേ മൂന്നാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ പിന്നെയും ലീഡ് മാറി. വീണ്ടും മുന്നിലെത്തിയ ബി.ജെ.പി ക്രമേണ ലീഡ് നില ഉയര്‍ത്തി. അത് ലീഡ് നില പ്രകാരം 100 സീറ്റും കടന്നു. ഇടയ്ക്ക് മുന്നിലായിരുന്ന കോണ്‍ഗ്രസ് വീണ്ടും പിന്നാക്കം പോയി. 76 സീറ്റിലാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ലീഡുള്ളത്.
അതേസമയം, രാഹുലിന്റേയും ദലിത് യുവനേതാക്കളുടേയും സ്വാധീനം സംസ്ഥാനത്ത് ബി.ജെ.പിയുടെ അടിത്തറക്ക് ഇളക്കം തട്ടിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ഒ.ബി.സി ദലിത് സ്വാധീനമുള്ള ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് സ്വാധീനം വ്യക്തമാണ്. കച്ച് സൗരാഷ്ട്ര മേഖലകളും കോണ്‍ഗ്രസിനൊപ്പമാണ്.
ധ്രുവീകരണ ചീട്ടിറക്കിയാണ് നഗരമേഖലകളില്‍ ബി.ജെ.പി പ്രചാരണത്തിനിറങ്ങിയത്. രണ്ടാം ഘട്ടതെരഞ്ഞെടുപ്പിലാമ് പ്രകടമായ വര്‍ഗീയ പ്രചാരണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയത്. ഉത്തര ഗുജറാത്ത് വഡോദര അഹമദാബാദ് തുടങ്ങിയ മേഖലകളിലെ ഫലങ്ങള്‍ ഈ തുറുപ്പു ചീട്ടിന്റെ പ്രതിഫലനമാണ് കാണിക്കുന്നതെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."