HOME
DETAILS

സഊദി രാജകൊട്ടാരം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു

  
backup
December 20 2017 | 02:12 AM

saudi-missile-destroyed

റിയാദ്: സഊദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. യുദ്ധം നടക്കുന്ന യമനില്‍ നിന്നും ഇറാന്‍ അനുകൂല യമന്‍ വിമത വിഭാഗമായ ഹൂതികളാണ് മിസൈല്‍ ആക്രമണത്തിന് പിന്നില്‍. മിസൈല്‍ വേധ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തതിനാല്‍ വന്‍ അപകടം ഒഴിവായി. റിയാദ് ആകാശത്തു വച്ചു തന്നെയാണ് മിസൈല്‍ തകര്‍ക്കാനായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അറബ് സഖ്യസേനയും സഊദി അധികൃതരും അറിയിച്ചു. റിയാദിലെ രാജ കൊട്ടാരം ലക്ഷ്യമാക്കി മിസൈലയച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. റിയാദിന് തെക്ക് ഭാഗത്ത് വന്‍ സ്‌ഫോടക ശബ്ദം മുഴങ്ങിയതായി വിദേശികളും പ്രദേശവാസികളും അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് റിയാദ് ലക്ഷ്യമാക്കി മിസൈലുകളെത്തിയത്. സഊദി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് റിയാദിലെ അഹമ്മദിയ, സുവൈദി എന്നിവിടങ്ങളില്‍ വച്ച് മിസൈലുകള്‍ തകര്‍ക്കുകയായിരുന്നു. നിലം തൊടും മുമ്പ് ആകാശത്തു വച്ചു തന്നെ ഇവ തകര്‍ക്കാന്‍ കഴിഞ്ഞതായി സഊദി സൈന്യം അറിയിച്ചു.
റിയാദിലെ അല്‍യമാമ കൊട്ടാരം ലക്ഷ്യമാക്കിയാണ് തങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചതെന്ന് യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള മസീറ ടിവി അവകാശപ്പെട്ടു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദിലേക്ക് ഹൂതികള്‍ മിസൈലയക്കുന്നത്. നവംബര്‍ നാലിന് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കിയെത്തിയ മിസൈലും സഊദി സൈന്യം തകര്‍ത്തിരുന്നു. തുടര്‍ന്ന് ഹൂതികള്‍ക്കെതിരേ ശക്തമായ സൈനിക നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും മിസൈലാക്രമണമുണ്ടായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago