കണ്ണൂരിന്റെ മാധവേട്ടന്‍ ഇനി പയ്യന്നൂരില്‍
പയ്യന്നൂര്‍: നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതകുരുക്കഴിക്കുന്നതില്‍ മികവു കാണിച്ച കണ്ണൂരിന്റെ സ്വന്തം മാധവേട്ടന് പയ്യന്നൂരിലേക്ക് സ്ഥലംമാറ്റം. ഹോം ഗാര്‍ഡുമാര്‍ക്കുള്ള കൂട്ടസ്ഥലംമാറ്റമാണ് മാധവനെ പയ്യന്നൂരിലെത്തിച്ചത്. നിലവില്‍ പയ്യന്നൂരിലുള്ള 13 ഹോം ഗാര്‍ഡ്മാരെയും പെരിങ്ങോം, ശ്രീകണ്ഠപുരം, തളിപ്പറമ്പ് സ്റ്റേഷനുകളിലേക്ക് മാറ്റും. വര്‍ഷങ്ങളായി പയ്യന്നൂര്‍ ടൗണില്‍ ട്രാഫിക്ക് നിയന്ത്രണവും പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനും ഏറെ സഹായകമായി തീര്‍ന്നതാണ് ഹോം ഗാര്‍ഡുമാരുടെ സേവനങ്ങള്‍. കണ്ണൂരില്‍ മാധവനെന്ന വിമുക്തഭടന്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നതിലെ മികവ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. മേലെചൊവ്വയില്‍ ട്രാഫിക്ക് കുരുക്കഴിക്കുന്നതിനിടെ ഭരണകക്ഷി പാര്‍ട്ടിയിലെ യുവനേതാവ് മാധവനോട് കയര്‍ത്തതും അദ്ദേഹത്തിന്റെ രാജിയും ഏറെ ചര്‍ച്ചയായിരുന്നു. ഉന്നത പൊലിസ് മേധാവികള്‍ ഇടപെട്ടാണ് ജനകീയനായ ഈ ഉദ്യോഗസ്ഥനെ തിരിച്ചുകൊïുവന്നത്. ഇതിനുശേഷമാണ് അദ്ദേഹത്തെ പയ്യന്നൂരിലേക്ക് സ്ഥലം മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."