കുല്‍ഭൂഷനെ സന്ദര്‍ശിച്ച സംഭവം: ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്താന്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാക് വക്താവ് പറഞ്ഞു. ജാദവിന്റെ മാതാവ് കൂടിക്കാഴ്ചക്കു ശേഷം പാകിസ്താന് പരസ്യമായി നന്ദി പറഞ്ഞത് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നുവെന്നും ഇതില്‍ കൂടുതല്‍ തങ്ങള്‍ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും പാകിസ്താന് ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി ഒരു വാക്തര്‍ക്കം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വളരെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിലായിരുന്നു കുടുംബാംഗങ്ങള്‍ ജാദവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അഴിച്ചുവയ്പിച്ചു. നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളയാന്‍ നിര്‍ബന്ധിച്ചതായും ഇന്ത്യ ആരോപിച്ചിരുന്നു.
ജാദവിന്റെ ഭാര്യ ചേതന്‍കുല്‍, മാതാവ് അവന്തി എന്നിവര്‍ തിങ്കളാഴ്ചയാണ് ജാദവുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."