നിയമ ലംഘനം കണ്ടെത്താന്‍ സഊദിയില്‍ വനിതാ ഉദ്യോഗസ്ഥരും
റിയാദ്: സഊദിയില്‍ തൊഴില്‍ നിയമ ലംഘനം കണ്ടെത്താന്‍ വനിതാ ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. വനിതാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇതിനകം നിരവധി തൊഴില്‍ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമ ലംഘനം കണ്ടെത്തിയവയില്‍ ഭൂരിഭാഗവും ബിനാമി സ്ഥാപനങ്ങളാണെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വിദേശികള്‍ ബിനാമിയായി നിന്നാണ് വനിതാ സ്ഥാപനങ്ങള്‍ നടത്തിയിരുന്നതെന്നും സഊദികള്‍ ഇതിനു കൂട്ട് നിന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ ബിനാമികള്‍ക്ക് കൂട്ടുനിന്നവര്‍ക്കും നടത്തിപ്പുകാര്‍ക്കും എതിരായി കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഇവ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വനിതാ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടത്തുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലെ വനിതാ സംഘങ്ങളാണെന്ന് പരിശോധന നടത്തുന്നത്. 75 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ 18 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിയമ നടപടിയാല്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനു മന്ത്രാലയം കൈമാറിയ ബിനാമി കേസുകളില്‍ 93 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ വെളിപ്പെടുത്തി. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴയുടെ മുപ്പതു ശതമാനം പാരിതോഷികമായും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."