ADVERTISEMENT
HOME
DETAILS
MAL
ഒസ്യത്ത്
ADVERTISEMENT
backup
January 06 2024 | 17:01 PM
നിബിന് കള്ളിക്കാട്
വരിവരിയായി വെടിയുണ്ടമഴകള്
ജീവനിലേക്കു കുതിക്കുന്ന യുദ്ധം,
കൊല്ലപ്പെട്ടവര്‍ കാരണമറിയാതെ
നിശബ്ദം കരയുന്ന രണ്ടു രാജ്യങ്ങള്‍,
പീരങ്കികള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
തീപ്പക്ഷികളെ പ്രസവിക്കുന്നുണ്ട്.
തിരിച്ചറിയാത്ത മൃതശരീരത്തില്‍
കുപ്പായക്കീശയിലെഴുതിവച്ച
മോഹങ്ങളുടെ കടലാസുതുണ്ടുകള്‍,
ഓരോന്നിലും വീട്ടില്‍ വിശപ്പോടെ
നിലവിളിക്കുന്ന പിഞ്ചുമക്കളുടെ
ഇഷ്ടവിഭവങ്ങള്‍.
ഇനിയാരും കാത്തിരിക്കാനില്ലെന്ന്
മൃതിയടഞ്ഞ കണ്ണുകളിലവസാന
കാഴ്ച കണ്ണീരില്‍ ഒസ്യത്തെഴുതുന്നു,
മൗനമുറഞ്ഞുപോയ മനസില്‍
ഞാനും നിങ്ങളുമതനുഭവങ്ങളില്
വായിക്കാതെ ടി.വി ചാനല്‍ മാറ്റുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Kerala
• a day agoകോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
Kerala
• a day agoആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം
National
• a day agoയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
Kerala
• a day agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• a day agoസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• a day agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• a day agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• a day ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 2 days agoADVERTISEMENT