വില കുറച്ചത് 40,000 രൂപ;മാര്‍ക്കറ്റ് പിടിക്കാന്‍ ചൈനീസ് ബ്രാന്‍ഡ്
പുത്തന്‍ വര്‍ഷത്തില്‍ വാഹന ബ്രാന്‍ഡ് പിടിക്കാന്‍ പുത്തന്‍ വഴികള്‍ തേടുകയാണ് വിവിധ വാഹന ബ്രാന്‍ഡുകള്‍. വിവിധ വാഹന ബ്രാന്‍ഡുകള്‍ തങ്ങളുടെ വ്യത്യസ്ഥ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് പിടിക്കാനായി തങ്ങളുടെ മോട്ടോര്‍ സൈക്കിളിന്റെ വില നാല്‍പ്പതിനായിരത്തോളം വെട്ടിക്കുറച്ചിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി.QJ മോട്ടോര്‍ എന്ന ചൈനീസ് കമ്പനിയാണ് തങ്ങളുടെ മോട്ടോര്‍ സൈക്കിളിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്യുജെ മോട്ടോര്‍ തങ്ങളുടെ SRC, SRV ലൈനപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെ വിലയാണ് മാര്‍ക്കറ്റില്‍ കുറച്ചിരിക്കുന്നത്.
40000 രൂപ വരെയാണ് ബൈക്കുകള്‍ക്ക് വില കുറയുന്നത്. QJ SRC 500, SRV300 എന്നീ മോഡലുകള്‍ക്കാണ് 40,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. അതേസമയം QJ SRC 250ക്ക് ഇനി മുതല്‍ 31,000 രൂപ കുറവായിരിക്കും.25.15 bhp പവറും 36 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 480 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് QJ SRC 500ന് കരുത്ത് പകരുന്നത്.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. കളര്‍ ഓപ്ഷന്‍ അനുസരിച്ച് 2.69 ലക്ഷം രൂപ മുതല്‍ 2.79 ലക്ഷം രൂപ വരെയാണ് മുന്‍പ് വില വരുന്നത്. ഈ ബൈക്കിന് 2.39 ലക്ഷമാണ് വില വരുന്നത്.RV300ന് ഏകദേശം സമാനമായ കീവേ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 4.3 ലക്ഷം രൂപയാണ്. 29.88 bhp പവറും 26 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 296 സിസി വിട്വിന്‍ എഞ്ചിനാണ് SRV 300ന് കരുത്തേകുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് ഇത് വരുന്നത്.
Content Highlights:breaking qj motor announces the prices of its indian lineup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."